2013 ഫെബ്രുവരി 25 നു കെ മുരളീധരന്‍ എം എല്‍ എ യുടെ സ്സന്നിധ്യത്തില്‍ സെല്ലുലോയ് ഡ് എന്ന മലയാള ചലചിത്രത്തിനെതിരെ കേരളത്തിന്റെ സാം സ്കാരികവകുപ്പ് മന്ത്രി കെ സി ജോസഫ് നടത്തിയ പ്രസ്താവന ഉണ്ടാക്കിയ വിവാദം മന്ത്രി പ്രസ്താവനയില്‍ നിന്നും പിന്നോക്കം പോയെങ്കിലും മുറുകുകയാണ്. സിനിമയില്‍ കേരളം സ്നേഹപൂര്‍വം സ്മരിക്കുന്ന ദിവംഗതനായ മുന്‍ മുഖ്യമന്ത്രി കെ. കരുണസകരനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു ചരിത്രം വളച്ചൊടിച്ചതായി മന്ത്രി പ്രസ്താവിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവനയില്‍ നിന്നും, കരുണാകരന്‍ അപമാനിക്കപ്പെട്ടകാര്യം അറിഞ്ഞ കരുണാകരനെ ആദരിക്കുകയും, സ്നേഹിക്കുകയും, അദ്ദേഹവുമായി വൈകാരികമായ അടുപ്പം മനസ്സില്‍ സൂക്ഷിക്കുന്ന ആളുകള്‍ക്ക് ഉണ്ടായ മനോവേദന പറഞ്ഞറിയിക്കന്‍ പോലും കഴിയാത്തത്ര വലുതാണ്. ഭരണഘടനയും നിയമവും അനുശാസിക്കുന്നതുപോലെ ഭയമോ പ്രീതിയോ മമതയോ വെറുപ്പോ കാണിക്കാതെ ശരി മാത്രം ചെയ്യുമെന്ന് ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളിന്റെ അഞ്ചാമത് ഘണ്ഡികയില്‍ പറഞ്ഞപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മന്ത്രി സത്യപ്രതിജ്ഞ ലംഘിച്ച് അനാവശ്യ വിവാദം ഉണ്ടാക്കി സിനിമയ്ക്ക് മാധ്യമ ശ്രദ്ധയും അതുവഴി കാഴ്ചക്കാരെയും ഉണ്ടാക്കിക്കൊടുക്കുന്നതിനൊ അല്ലെങ്കില്‍ കരുണാകരനെ സ്നേഹിക്കുന്ന ആളുകളെ പ്രകോപിപ്പിച്ച് സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തുന്നതിനോ വേണ്ടി കേരളം ആദരിക്കുന്ന മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ പേരു വലിച്ചിഴക്കും എന്നു കരുതേണ്ടയാതൊരു കാര്യവും ഇല്ല. അതുകൊണ്ടുതന്നെ സിനിമയില്‍ കരുണാകരനെ അപകീര്‍ ത്തിപ്പെടുത്ത്ന്നതിനു ചരിത്രം വളച്ചൊടിച്ചുവെന്ന സത്യം ബോധ്യമാവുന്നതിനു സിനിമയിലെ അദ്ദേഹം അപമാനിക്കപ്പെടുന്ന ഭാഗം കണ്ട് മനസു വിഷമിപ്പിക്കേണ്ട കാര്യമില്ല.
ഇന്ത്യയില്‍ ചലചിത്രത്തിനു പ്രദര്‍ശനാനുമതി നല്കുന്നത് സംബന്ധിച് ഫിലിം സെന്‍സര്‍ബോര്‍ഡ് തീരുമാനമെടുക്കുന്നത് 1952 ലെ സിനിമറ്റോഗ്രാഫ് ആക്ടില്‍ വ്യവസ്ഥചെയ്ത പ്രകാരമാണ്. ഈ നിയമത്തിലെ 5 ബി(1) വകുപ്പ് പ്രകാരം ആര്‍ക്കെങ്കിലും അപകീര്‍ ത്തിപരമായ ഭാഗം ഉള്‍ ക്കൊള്ളുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ പാടില്ല. അതുകൊണ്ടുതന്നെ മന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ , സെല്ലുലോയ് ഡ് എന്ന ചലചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു അനുമതി നല്‍ കിക്കൊണ്ട് ഫിലിം സെന്‍സര്‍ ബോര്‍ഡ് നല്കിയ അനുമതി തുടക്കം മുതല്‍ക്കുതന്നെ അസാധുവാണ്. ഒപ്പം , 2012ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട ചലചിത്രം എന്ന നിലയില്‍ സെല്ലുലോയ് ഡിനു ലഭിച്ച എല്ലാപുരസ്കാരങ്ങളും അസാധുവാകും . ഇനി മന്ത്രി നടത്തിയത് അസത്യപ്രസ്താവനയാണെങ്കില്‍ , അത് സിനിമ കാണാതെ നടത്തിയ താണെങ്കിലും , മന്ത്രിയെന്ന നിലയില്‍ ഉത്തമബോധ്യമില്ലാത്ത കാര്യം പ്രസ്താവന നടത്താന്‍ പാടില്ല എന്നതുകൊണ്ട് കെ സി ജോസഫിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലം ഘനമാകും . ഇതുസം ബന്ധിച്ച് സുതാര്യകേരളം വഴി കേരളമുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ പോലീസ് ഇതിനോടകം മൊഴി രേഖപ്പെടുത്തികഴിഞ്ഞിട്ടുണ്ട്. ശേഷം കാഴ്ചയില്‍ .