Sunday, March 31, 2013

പാവപ്പെട്ടവരുടെ സ്വിസ്സ് ബാങ്ക്



കയ്യിലുള്ള പണം ഒരു ബാങ്ക് അക്കൌണ്ട് തുടങ്ങി അവിടെ നിക്ഷേപിക്കണമെങ്കില്‍ എന്തെല്ലാം പൊല്ലാപ്പാണിപ്പോള്‍ ... ഫോട്ടോ, തിരിച്ചറിയല്‍ രേഖ, മേല്‍ വിലാസം സം ബന്ധിച്ച തെളിവ്, പിന്നെ പാന്‍ കാര്‍ ഡും  അതില്ലെങ്കില്‍ ഫോറം നമ്പര്‍ 60 ഉം .. ഇപ്പോഴൊരു ആധാര്‍ കൂടി ഇറങ്ങിയിട്ടുണ്ട്. വന്നുവന്ന് നമ്മള്‍ ബാങ്കിലിടുന്ന പണത്തിന്റെ കണക്ക് ആദായനികുതി ഉദ്യോഗസ്ഥരുടെ മൌസിന്റെ പരിധിക്കുള്ളില്‍ തന്നെ. ഇവിടെയാണു പാവപ്പെട്ട നാടന്‍ കള്ളപണക്കാര്‍ ക്ക് ആശ്വാസമായി സഹകരണബാങ്കുകള്‍ സഹകരിക്കാനെത്തുന്നത്. പണം ഹവാലയിലൂടെ വന്നതോ, സ്വത്ത് വിറ്റതോ, കള്ളക്കടത്ത് നടത്തി സമ്പാദിച്ചതോ ഏതുമാവട്ടെ, കൂടുതല്‍ പലി
ശയും കൊടുത്ത് ഇമ്മാതിരി കുനിഷ്ട് രേകളൊന്നും ഇല്ലാതെതന്നെ സ്വീകരിക്കാന്‍ സഹകരണ ബാങ്കുകള്‍ ഇന്നും തയ്യാര്‍ . ഇനി സ്വത്ത് വില്‍ ക്കാന്‍ പോകുകയാണെങ്കില്‍ രേയില്‍ കാണിച്ചതും കാണിക്കാത്തതുമായ മുഴുവന്‍ പണവും റജിസ്ട്രാഫീസില്‍ വാഹനവുമായെത്തി രശീതി നല്കി വാങ്ങി സുരക്ഷിതമായി നിക്ഷേപിക്കാനും റഡി. കള്ളപ്പണം കൂടുതല്‍ ഉള്ളത് രാഷ്ട്രീയക്കാരുടെ കയ്യിലായതുകൊണ്ടാവാം വാണിജ്യബാങ്കുകള്‍ ക്കുമേല്‍ നിയന്ത്രണത്തിന്റെ മതില്‍ ക്കെട്ടു തീര്‍ ക്കുന്ന റിസര്‍ വ് ബാങ്കിനു സഹകരണ ബാങ്കുകള്‍ ബാലികേറാ മലയായത്. 

നിയന്ത്രണത്തിന്റെ പശ്ചാത്തലം :

1989ല്‍ ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ ജി 7 രാജ്യങ്ങള്‍ രൂപീകരിച്ച ഫിനാന്‍ഷ്യല്‍ ക് ഷന്‍ ടാസ്ക് ഫോര്‍ സ് (എഫ് എ ടി എഫ്) ആണത്രേ ലോകത്താകമാനമുള്ള രാജ്യങ്ങളിലെ ധനകാര്യസ്ഥാപനങ്ങള്‍ ക്കുമേല്‍ പണം വെളുപ്പിക്കല്‍ നിരോധനനിയമം കൊണ്ടു നിയന്ത്രണം തീര്‍ ത്തത്. സാമ്പത്തിക സഹകരത്തിനും വികസനത്തിനുമുള്ള സം ഘടന(ഒ ഇ സി ഡി ) യുടെ ആസ്ഥാനമായ പാരീസ് തന്നെയാണീ സം ഘടനയുടെയും ആസ്ഥാനം . ഭീകരപ്രവര്‍ ത്തനത്തിനു വ്യവസ്ഥാപിത മാര്‍ ഗ്ഗങ്ങളിലൂടെ പണം ലഭിക്കുന്നതും , കള്ളക്കടത്തും മയക്കുമരുന്നു വ്യാപാരവും , ഭീകരപ്രവര്‍ ത്തനവും മറ്റും വഴി സ്വരൂപിക്കുന്ന ധനം പൊതു ധനകാര്യസ്ഥാപനങ്ങളിലൂടെ വെളുപ്പിച്ച് ഉപയോഗിക്കുന്നത് തടയാനും പ്രവര്‍ ത്തിക്കുന്ന ഈ സം ഘടനയില്‍  ഇന്നു ഇന്ത്യയുള്‍ പ്പെടെ നാല്‍ പതോളം രാജ്യങ്ങള്‍ അം ഗങ്ങളാണ്.

2002 ല്‍ തന്നെ ഇന്ത്യ ആന്റി മണി ലോ ണ്ടറിങ്ങ് ആക്ട് കൊണ്ടുവന്നുവെങ്കിലും അത് കര്‍ ശനമായി നടപ്പാക്കിതുടങ്ങിയത് 2005 മുതല്‍ ആണ്. ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന റിസര്‍ വ് ബാങ്ക് (ബങ്കുകളും ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ), ഐ ആര്‍ ഡി എ (ഇന്‍ ഷൂറന്‍ സ്) സെ ബി (ഓഹരി വിപണി) തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം ഈ നിയമത്തിനനുസരിച്ച് തങ്ങളുടെ അധീനത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള ചട്ടങ്ങള്‍ ഇതിനോടകം തന്നെ കര്‍ ശനമായി നടപ്പാക്കികഴിഞ്ഞിട്ടുണ്ട്. അതിന്റെ ഫലമാണ്, ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനും മറ്റും നേരത്തേപറഞ്ഞ രേഘകള്‍ നിര്‍ ബ്ബന്ധമാക്കിയത്. അടുത്തകാലത്തായി സ്വത്ത് റജിസ്റ്റര്‍ ചെയ്യുന്നതിനും അഞ്ചുലക്ഷം രൂപയ്ക്കുമുകളില്‍ പാന്‍ കാര്‍ ഡും എല്ലാറജിസ്ട്രേഷനും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും നിര്‍ ബ്ബന്ധമായിക്കഴിഞ്ഞു. 


നിയമത്തെ നോക്കുകുത്തിയാക്കുന്ന പഴുതുകള്‍ 

നാലുഭാഗത്തായി വ്യത്യസ്ഥ ആളുകളുടെ നിയന്ത്രണത്തിലുള്ള കെട്ടുകള്‍ നാലിന്റെയും നടുമുറ്റത്തേക്കുള്ള വാതിലുകള്‍ ഒരിക്കലും അടയ്ക്കില്ല. അതുകൊണ്ടുതന്നെ അകത്തുള്ളവര്‍ ക്ക് നാലുകെട്ടുകളിലും തടസമില്ലാതെ പ്രവേശിക്കാം . അതില്‍ മൂന്നെണ്ണം കൈവശം വെച്ച് സെബിയും ഐ ആര്‍ ഡി എ യും , ആര്‍ ബി ഐ യും  ആയുധധാരികളായ കാവല്‍ കാരെയും മെറ്റല്‍ ഡിറ്റക്ടറുമെല്ലാമുപയോഗിച്ച്അതിന്റെ പുറത്തേക്കുള്ള വാതില്‍ കര്‍ ശനമായി നിയന്ത്രിക്കുന്നു എന്നാല്‍ നാലാമത്തെ ധൂര്‍ ത്തുപുത്രന്‍ സഹകരണബാങ്കുകള്‍ ആര്‍ ക്കും എപ്പോഴും കടന്നുവരാന്‍ കഴിയുന്നവിധത്തില്‍ വാതിലുകള്‍ മലര്‍ ക്കേ തുറന്നിടുന്നു. ഒരുവശത്ത് കര്‍ ശനമാക്കിക്കൊണ്ടിരിക്കുന്ന നിയന്ത്രങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍  കള്ളപണം വെളുപ്പിക്കുന്നത് എങ്ങനെയാണു തടയുവാന്‍ കഴിയുക ? ഇതിനെല്ലാം പുറമെ മിക്ക സഹകരണബാങ്കുകളും എച്  ഡി എഫ് സി ബാങ്കുമായി ചേര്‍ ന്ന് ഡിമാന്റ് ഡ്രാഫ്റ്റുകളും നല്കുന്നത് കള്ലപണക്കാര്‍ ക്ക് ഒന്നുകൂടെ സഹായമാകുന്നു.  

ഇന്നും സ്വത്തുകച്ചവടത്തില്‍ രേഖയില്‍ കാണിക്കുന്ന തുകയും യധാര്‍ ത്ഥ ഇടപാടും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്നത് പരസ്യമായ രഹസ്യമാണ്. യധാര്‍ ത്ഥ വില്‍ പനവിലയുടെ 20% പോലും പലപ്പോഴും രേയില്‍ കാണില്ല. ബാക്കി 80% പണം കള്ളപണമായിത്തന്നെയാണു കൈമാറ്റം ചെയ്യപ്പെടുന്നത്. സ്വത്ത്കച്ചവടത്തില്‍ വിലകുറച്ചുകാണിച്ച് റജിസ്റ്റര്‍ ചെയ്യുന്നത് നാട്ടുനടപ്പായിമാറിയതിനാല്‍ പാരമ്പര്യ സ്വത്തുവില്‍ ക്കുന്ന നിഷ്കളങ്കരായ ആളുകളുടെ കയ്യിലാണു കള്ളപണം എത്തിച്ചേരുന്നത്. അവര്‍ കള്ളക്കടത്തോ ഭീകരപ്രവര്‍ ത്തനമോ ഹവാല ഇടപാടോ നടത്തുകയല്ല, മറിച്ച് ആകെയുള്ള കിടപ്പാടം വില്‍ ക്കുകയാണു ചെയ്യുന്നത്. പക്ഷേ ഇതുവഴി രക്ഷപ്പെടുന്നതോ രാജ്യദ്രോഹികളും . റജിസ്ട്രാഫീസില്‍ നേരിട്ടെത്തി രശീതിവാങ്ങുന്ന സഹകരണബാങ്കുകള്‍ ഇതൊക്കെ സര്‍ വസാധാരമാണെന്ന തോന്നല്‍ അരക്കിട്ടുറപ്പിക്കുന്നു. ഇനിയൊരു സുപ്രഭാതത്തില്‍ സഹകരണബാങ്കുകളിലെ നിക്ഷേപത്തിന്റെ കണക്കെടുത്ത് ആദായനികുതിവകുപ്പ് നോട്ടീസ് അയക്കുമ്പോഴേ അവര്‍ തങ്ങള്‍ ചതിക്കപ്പെട്ടകാര്യം അറിയുകയുള്ളൂ.

കള്ളപണം വെളുപ്പിക്കല്‍ തടയുന്നതില്‍ രാഷ്ട്രീയക്കാര്‍ ക്ക് ആത്മാര്‍ ത്ഥതയില്ലാത്തതുകൊണ്ടാവാം കേന്ദ്ര സം സ്ഥാനഗവണ്‍ മെന്റുകളും നിയമങ്ങളിലും നികുതിഘടനയിലും വേണ്ട ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തായ്യാറാവാത്തത്. ആദായനികുതി നിയമത്തില്‍ ഹ്രസ്വകാല ദീര്‍ ഘ്കാല സ്ഥാവരാദായനികുതി ഇന്നും 10% വും 20% വും തന്നെയാണ്. ഇതുകാരണം മുമ്പ് ഭൂമിവാങ്ങുമ്പോള്‍ കുറഞ്ഞ തുകമാത്രം ആധാരത്തില്‍ കാണിച്ചവര്‍ ക്ക് അത് വില്‍ ക്കുമ്പോള്‍ യദ്ധാര്‍ ത്ഥവിലകാണിക്കുകയാണെങ്കില്‍ ഇല്ലാത്തലാഭത്തിനു കൊടുക്കേണ്ടിവരുന്ന നികുതി ലഭത്തെക്കാള്‍ കൂടുതല്‍ ആയിരിക്കും . രേഖയിലെ വിലയില്‍ നിന്നും കണ്‍ സ്യൂമര്‍ പ്രൈസ് ഇന്റക്സ് പ്രകാരമുള്ള വര്‍ ദ്ധനവു കണക്കാക്കിയാലൊന്നും അവര്‍ ക്ക് ആഭൂമിയില്‍ ഉള്ള യധാര്‍ ത്ഥമുതല്‍ മുടക്കിന്റെ വിലകാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അതുവെളിപ്പെടുത്തുന്നതിനു ഒരവസരം കൂടി നല്‍ കിയേ മതിയാവൂ.  സ്ഥാവര ആദായ നികുതിനിരക്കില്‍ സര്‍ ക്കാര്‍ കുറവു വരുത്തുകയും വേണം . . 

റജിസ്ട്രേഷന്‍ ചാര്‍ ജും സ്റ്റാമ്പ് ഡ്യൂട്ടിയുമാണു സ്വത്ത് വാങ്ങുന്നവന്‍ ആധാരത്തില്‍ വിലകുറച്ചുകാണിക്കുവാന്‍ ഒരു പരിധിവരെ കാരണമാകുന്നത്.  അതില്‍ ആവശ്യമായത്ര ഇളവു നല്കാന്‍ സം സ്ഥാന സര്‍ ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. അതും ഫലത്തില്‍ യധാര്‍ ത്ഥ കള്ളപണക്കാരനു തുണയായി മാറുന്നു. യാതൊരു നിയന്ത്രണവുമില്ലാത്ത സ്വര്‍ ണവിപണിയാണു കള്ളപണം വെളുപ്പിക്കുന്നതിനു മറ്റൊരു തുണ. പഴയ സ്വര്‍ ണം എന്നപേരില്‍ തലേന്നാള്‍ കള്ളപണം ഉപയോഗിച്ചുവാങ്ങിയ പൊന്നുവിറ്റ് ബാങ്കുവഴി പണം വാങ്ങിയാല്ലോപലരും സ്വത്ത് റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പണം ഉണ്ടാക്കുന്നത്.. 


ആന്റി മണി ലോണ്ടറിങ്ങ് ആക്റ്റ് 2002 ന്റെ വ്യവസ്ഥകള്‍ സഹകരണബാങ്കുകളില്‍ നടപ്പാക്കേണ്ട ചുമതല സം സ്ഥാന ഗവണ്‍ മെന്റിനുതന്നെയാണ്. റിസര്‍ വ് ബാങ്കിനു നേരിട്ടു നിയന്ത്രണമുള്ള സം സ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലും , സഹകരണ അര്‍ ബന്‍ ബാങ്കുകളിലും അവരത് എന്നോ നടപ്പാക്കിക്കഴിഞ്ഞു. എന്തുകാരണം പറഞ്ഞായാലും സഹകരണബാങ്കുകള്‍ ചെയ്യുന്നത് രാജ്യദ്രോഹം തന്നെയാണ്. പ്രത്യേകിച്ചും ഭീകരപ്രവര്‍ ത്തനത്തിന്റെ തിക്തഫലങ്ങള്‍ ഏറെ അനുഭവിക്കുന്ന ഭാരതത്തെ സം ബന്ധിച്ചിടത്തോളം ഏതുവിധത്തിലായാലും കള്ളപണം നിയന്ത്രിച്ചേ മതിയാവൂ. . . 

No comments:

Post a Comment