

ഇതിനിടയില്‍ പാര്‍ ക്കിങ്ങ് സ്ഥലത്തെ മുറികള്‍ ക്കുമേല്‍ പുതിയ കെട്ടിട നമ്പറും കണ്ടു. ഇതു സം ബന്ധിച്ച് ലഭിച്ച വിവരാവകാശ രേഘകള്‍ നല്കുന്നത് ഞെട്ടിക്കുന്ന വിവരമായിരുന്നു. മുകള്‍ നിലയിലെ 200 ചതുരശ്ര അടി വിസ്തീര്ണമുള്ള ആറു മുറികള്‍ അതേ വലുപ്പത്തില്‍ ഇരട്ടിപ്പിച്ചതായി രേഘയുണ്ടാക്കി അപേക്ഷനല്കി അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ റിപ്പോര്‍ ട്ടും ഉണ്ടാക്കി അനുവദിച്ചവയായിരുന്നു ആ നമ്പറുകള്‍ . ഇതൊക്കെ ചൂണ്ടിക്കാട്ടിയിട്ടും നഗരസഭയ്ക്ക് കുലുക്കമില്ലായിരുന്നു.
ഈ സാഹചര്യത്തിലായിരുന്നുജനസമ്പര്‍ ക്ക പരിപാടിയുമായി മുഖ്യമന്ത്രി കണ്ണൂരിലെത്തുന്ന പ്രഖ്യാപനമുണ്ടായതും , യധാസമയം തന്നെ ഇതുസം ബന്ധിച്ച് പരാതിനല്കിയതും . നഗരസഭയ്ക്കെതിരെ നല്കിയ പരാതിയില്‍ അന്വേഷണ ചുമതല നഗരസഭയ്ക്കു തന്നെയാണു നല്കിയതെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ വിവരങ്ങളുമായി അപ്പീല്‍ തയ്യാറാക്കി. പരിപാടിയുടെ രീതി അനുസരിച്ച് ടോക്കന്‍ വാങ്ങി ജനസമ്പര്‍ ക്കപരിപാടിയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കാന്‍ എത്തി. പരാതികളുടെ ബാഹുല്യം കാരണം മുഖ്യമന്ത്രിക്കു വേണ്ടി പരാതി സ്വീകരിക്കാന്‍ മന്ത്രിമാരും എം എല്‍ എ മാരും കൂറ്റി രം ഗത്തെത്തിയതോടെ പരാതി മന്ത്രി കെ പി മോഹനനു കൈമാറി. നടപടിക്ക് വേഗതയുറപ്പാകാന്‍ കോപ്പി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വ്യക്തിപരമായി അടുത്ത ബന്ധമുള്ള മന്ത്രി കെ സി ജോസഫിന്റെ ഓഫീസിലേക്കും ഫാക്സുവഴി അയച്ചുകൊടുത്തു. കെ സി ജോസഫിന്റെ ഓഫീസില്‍ ജോലിചെയ്യുന്ന 1986 മുതല്‍ അടുത്ത പരിചയമുള്ള കണ്ണൂരിലെ സര്‍ വീസ് സം ഘടനാ നേതാവുകൂടിയായ സുഹ്രുത്തിനെ വിളിച്ച് പരാതി മന്ത്രി കെ സി ജോസഫ് കണ്ട്വെന്ന് ഉറപ്പുവരുത്തനമെന്നും അപേക്ഷിക്കുകയും പരാതി വ്യക്തതയോടെ തന്നെ അവിടെ കിട്ടിയിട്ടുണ്ടെന്നും , അന്ന് കേരളത്തിനു പുറത്തായിരുന്ന മന്ത്രി തിരിച്ചെത്തിയ ഉടന്‍ സ്രദ്ധയില്‍ പെടുത്താമെന്ന ഉറപ്പും വാങ്ങി.
ആദര്‍ ശത്തിന്റെ ആള്‍ രൂപങ്ങളായ ഉമ്മന്‍ ചാണ്ടിക്കും , കെ സി ജോസഫിനുമാണു പരാതി കൈമാറിയത്. അതും വ്യക്തമായ തെളിവുകളോടെ. നടപടി ഉറപ്പായിരിക്കും എന്ന വിശ്വാസത്തോടെ മാസങ്ങള്‍ കാത്തിരുന്നു. നടപടികള്‍ ഒന്നുമില്ലെന്നുകണ്ട് കാര്യമറിയാന്‍ ജില്ലാകലക്ടറേറ്റിലെ പബ്ളിക് ഇന്‍ ഫര്‍ മേഷന്‍ ആഫീസര്‍ ക്ക് വിവരാവകാശം നല്കി, പക്ഷേ അപ്പീലിനെന്തു സം ഭവിച്ചുവെന്ന വിവരം മാത്രമില്ല. അതിനു അപ്പീലും നല്കി കാത്തിരിക്കുന്നതിനിടയില്‍ ജനസമ്പര്‍ ക്ക പരിപാടി സം ബന്ധിച്ച് ചോദിച്ച പൊതുവായ ചോദ്യങ്ങള്‍ ക്ക് ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു.ജില്ലയിലെ വിവിധ വകുപ്പുകള്‍ ക്ക് ലഭിച്ച 28639 പരാതികളില്‍ 21970 പരാതികളും തീര്‍ പ്പുകല്പിച്ചെന്നും 6509 പരാതികള്‍ പരിഗണനയിലാണെന്നും ,ഒരെണ്ണം പോലും തള്ളിയിട്ടില്ലെന്നുമായിരുന്നു ഒരു വിവരം - അതായത് കഴമ്പില്ലാത്ത ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഒനും തള്ളിയിട്ടില്ലെന്നുമുള്ള ഹിമാലയന്‍ നുണയായിരുന്നു അതിലൊന്ന്.
പരാതികള്‍ ഇനം തിരിച്ച് രേഘപ്പെടുത്തിയിട്ടില്ലെന്ന് ഒരു കത്തിലും , വിജിലന്‍ സിനു അയച്ച പരാതികളുടെ എണ്ണം പതിനേഴാനെന്നുമറ്റൊന്നിലും വൈരുദ്ധ്യം നിറഞ്ഞ വിവരങ്ങള്‍ , പിന്നെ അപ്പീലുകളുടെ കണക്ക് പ്രത്യേകം രേഘപ്പെടുത്തിയിട്ടില്ലെന്നും , അപ്പീലുകള്‍ ക്ക് രശീതി നല്കിയിട്ടില്ലെന്നും ഉള്ള കുറ്റസമ്മതവും ചുരുക്കിപറഞ്ഞാല്‍ മണിക്കൂറുകളോളം കാത്തുനിന്ന് ബഹുജനം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും , ജന പ്രതിനിധികളുടെയും കയ്യില്‍ കൊടുത്ത പരാതികളുടെ കണക്കുപോലും ഇല്ലെന്നു സാരം .ഇനി അപേക്ഷകള്‍ വാങ്ങി ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ചുകൊടുക്കല്‍ മാത്രമായിരുന്നെങ്കില്‍ ഈ മുഖ്യമന്ത്രി ഒരു തപാല്‍ സെക്ഷന്‍ ക്ളര്‍ ക്കിന്റെ പണിപോലും വേണ്ടവിധത്തില്‍ ചെയ്യാനറിയാത്തയാളാണെന്നു പറയേണ്ടിവരും . കാരണം അയാളുടെ പക്കലും കാണും കിട്ടിയ അപേക്ഷകളുടെയും അവ ആര്‍ ക്കൊക്കെ അയച്ചുകൊടുത്തുവെന്നതിന്റെയും കണക്ക്..
No comments:
Post a Comment