Sunday, March 31, 2013

കോര്‍ പറേറ്റ് വല്‍കരണം : അസ്തമിക്കുകയായി ഒരു തൊഴില്‍ മേഖല കൂടി



ഇന്നു ഭരണയന്ത്രത്തിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്നവരില്‍ ചിലരെങ്കിലും ആദ്യകാലത്ത് എല്‍ ഐ സി ഏജന്റുമാരായിരുന്നു. ജീവിതം ​മുഴുവനായി ജനസേവനത്തിനു മാറ്റിവെച്ചവര്‍ അഴിമതി നടത്താതെ ഉപജീവനത്തിനുള്ള വഴികണ്ടെത്താന്‍ തെരഞ്ഞെടുത്ത ഒരു തൊഴിലായിരുന്നു അത്. അവരൊക്കെ രാഷ്ട്രീയപ്രവര്‍ ത്തനത്തിലൂടെ ജീവിതത്തിന്റെ ഉയരങ്ങളില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇനിയവര്‍ ക്ക് ഇന്‍ ഷൂറന്‍ സ് ഏജന്‍ സിയുടെ ആവശ്യമില്ല. പക്ഷേ അതുകൊണ്ടുമാത്രം ജീവിക്കുന്ന പതിനായിരങ്ങളുടെ കാര്യമോ ? പതിനെട്ടോ ഇരുപതോ വയസ്സില്‍ ഇന്‍ ഷൂറന്‍ സ് ഏജന്റുമാരായി ജോലിതുടങ്ങി അതില്‍ വിജയിച്ചതുകൊണ്ട് മറ്റു തോഴിലുകള്‍ വേണ്ടെന്നുവെച്ച് ഇപ്പോള്‍ നാല്‍ പതും നാല്‍ പത്തിയഞ്ചും  വയസ്സുകഴിഞ്ഞവര്‍ ക്ക് ഇനി ആ തൊഴില്‍ മേഖലയില്‍ പിടിച്ചുനില്‍ ക്കാനാവാത്ത സ്ഥിതിവന്നാല്‍ അവര്‍ എന്തു ചെയ്യും?
ബിരുദവും ബിരുദാനന്തരബിരുദവും നേടി ഇന്‍ഷൂറന്‍ സ് കമ്പനികളിലെ ഏജന്‍ സി ചാനലുകളില്‍ ഉയര്‍ ന്ന ശമ്പളത്തില്‍ ജോലിചെയ്തു കുടും ബജീവിതം തുടങ്ങിക്കഴിഞ്ഞവര്‍ ആ വിഭാഗം തന്നെ ആദായകരമല്ലാതായി മാറിയാല്‍ ഇനിയെന്തു ചെയ്യും ? ഒരു കമ്പനിയില്‍ നിന്നും മറ്റൊരുകമ്പനിയിലേക്കു മാറുക എന്നത് ഇന്ഷൂറന്‍ സ് മേഖലയിലുള്ളവരെ സം ബന്ധിച്ചിടത്തോളം വലിയൊരു മരത്തെ പിഴുതെടുത്ത് മറ്റൊരുസ്ഥലത്ത് മാറ്റി
നടുന്നതു പോലെ തന്നെയാണ്. വേരോട്ടം കിട്ടാന്‍ കുറേ സമയമെടുക്കും . വേരുകള്‍ വളരാതെ ഉണങ്ങിപോകാനും സാധ്യതയേറെയാണ്.
വാള്‍ മാര്‍ ട്ടിനെപോലെയുള്ള ആഗോളഭീമന്‍ മാര്‍ ചില്ലറ വ്യാപാരമേഘലയിലേക്കു വരുന്നതിനെ നമ്മുടെ വ്യാപാരി സമൂഹം എത്രമാത്രം ഭയക്കുന്നുവെന്നു നോക്കൂ . ഗ്രാമങ്ങളിലാകമാനം വേരോട്ടമുള്ള അവര്‍ നഗരങ്ങളില്‍ മാത്രം തുടങ്ങാന്‍ പോകുന്ന സൂപ്പര്‍ മാര്‍ ക്കറ്റുകളെ ഇത്രമാത്രം ഭയക്കുന്നുവെങ്കില്‍  ഇന്‍ ഷൂറന്‍ സ് ഉള്‍ പ്പെടെയുള്ള ലഘു നിക്ഷേപങ്ങളുടെ മൈക്രോ വിപണനത്തിനുള്ള സൂപ്പര്‍ മാര്‍ ക്കറ്റുകള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തുമ്പോള്‍ ഒരുകമ്പനിയുടെ ഉല്‍ പന്നം മാത്രം വിപണനം ചെയ്യുന്ന ഇന്‍ ഷൂറന്‍ സ് ഏജന്റുമാരുടെ ഗതിയെന്താവും ?

അടുത്തകാലത്ത് ഉദാരവല്‍ ക്കരണം എന്ന പേരില്‍ കോര്‍ പറേറ്റ് വല്‍ കരത്തിനുവേണ്ടി കമ്മീഷനുകളെ നിശ്ചയിച്ച് വിജ്ഞാപനം വരുന്നതിനുമുന്‍ പേ തന്നെ അവരുടെ റിപ്പോര്‍ ട്ട് എന്തായിരിക്കുമെന്നതും നിശ്ചയിക്കപ്പെടാറുണ്ടെന്നത്  പരസ്യമായ രഹസ്യം തന്നെയാണ്. ബാങ്കിങ്ങ് മേഘലയെ കോര്‍ പറേറ്റ് വല്‍ ക്കരിച്ച നരസിം ഹം കമ്മറ്റി നമ്മുടെമുന്നിലെ ജീവിക്കുന്ന തെളിവാണ്. ഇതാ ഇന്‍ ഷൂറന്‍ സ്
വിപണന രം ഗം കോര്‍ പറേറ്റ് ആധിപത്യത്തിനു വഴിമാറാനുള്ള ശുപര്‍ ശ സബ് ബ്രോക്കര്‍ മാരെ നിയമിക്കുന്നതു സം ബന്ധിച്ച് പഠിക്കാന്‍ ഐ ആര്‍ ഡി യ നിയോഗിച്ച ദേശീയ ഇന്‍ ഷൂറന്‍ സ് അക്കാദമിയിലെ പ്രൊഫസര്‍ പി സി ജെയിം സ് അധ്യക്ഷനായുള്ള കമ്മറ്റി നല്കിക്കഴിഞ്ഞിരിക്കുന്നു. ഇ ഇന്‍ ഷൂറന്‍ സ് വിപണനത്തിനു സബ് ബ്രോക്കര്‍ മാരെ അനുവദിക്കുന്നതിനു അനുയോജ്യമായ സമയമായിരിക്കുന്നുവെന്നും , സബ് ബ്രോക്കര്‍ മാര്‍ ക്ക് വിവിധ കമ്പനികളുടെ ഉല്‍ പന്നങ്ങള്‍ നല്കാന്‍ കഴിയുമെന്നത് ഉപഭോക്താവിന്റെ താല്പര്യത്തിനു ഗുണകരമാവുമെന്നും കമ്മറ്റി വിലയിരുത്തികഴിഞ്ഞു. സബ് ബ്രോക്കര്‍ മാര്‍ ബ്രോക്കിങ് കമ്പനിയുടെ ഏജന്റുമാരായിരിക്കുമെന്നും  അവര്ക്ക് 50 മണിക്കൂര്‍ ട്രൈനിങ്ങ് നിര്‍ ബന്ധമാക്കണമെന്നും അവര്‍ ശുപാര്‍ ശചെയ്തിട്ടുണ്ട്. തുടര്‍ ച്ചയായ രണ്ടു സാമ്പത്തികവര്‍ ഷങ്ങളില്‍ പത്തുകോടിരൂപയ്ക്കുമേല്‍ പ്രീമിയം ശേഖരിക്കുന്ന സബ് ബ്രോക്കറെ ബ്രോക്കര്‍ ആയി ഉയര്‍ ത്തുവാനും ശുപാര്‍ ശയുണ്ട്.

 ഇനി ഇന്‍ ഷൂറന്‍ സ് കമ്പനികളുടെ ഏജന്‍ സിചാനലുകള്‍ പേരിനുമാത്രമാവാന്‍ ഏറെനാളുകള്‍ വേണ്ട. കാരണം വിവിധ കമ്പനികളുടെ ഉല്‍ പന്നങ്ങള്‍ ഉപഭോക്താവിനു താരതമ്യം ചെയ്തു തെരഞ്ഞെടുക്കാന്‍ വേണ്ട സഹായം ചെയ്യാന്‍ കഴിവുള്ള സബ് ബ്രോക്കറുടെമുന്നില്‍ ഒരുകമ്പനിയുടെ ഉല്‍ പന്നം മാത്രം കയ്യിലുള്ള ഒരു സാധാരന ഇന്‍ ഷൂറന്‍ സ് ഏജന്റ് പിടിച്ചുനില്‍ ക്കുന്നത് അസാധ്യമാണല്ലോ. ബാങ്കുകള്‍ ക്ക് ഇന്‍ ഷൂറന്‍ സ് ബ്രോക്കിങ് സേവനം നല്‍ കാന്‍ അനുമതിനല്‍ കുമെന്നും , അനുമതി ലഭിക്കുന്ന ബാങ്കുകള്‍ ക്ക് അവരുടെ എല്ലാ ബ്രാഞ്ചുകളിലും ഇന്‍ ഷൂറന്‍ സ് ഉല്‍ പന്നങ്ങള്‍ വില്‍ ക്കാന്‍ അതുവഴി കഴിയുമെന്നും ധനമന്ത്രി ബഡ്ജറ്റ് പ്രസം ഗത്തില്‍ വ്യക്തമാക്കിയതോടെ ഈ രം ഗത്ത് സര്‍ ക്കാറിന്റെ നയമെന്താണെന്നും ,സം ഭവിക്കാന്‍ പോകുന്ന തകര്‍ ച്ചയുടെ ആഴവും നഷ്ടപ്പെടുന്ന തൊഴിലവസരവും എത്രത്തോളമാവുമെന്നും വ്യക്തമായിക്കഴിഞ്ഞു. പൊതുവെ തന്നെ ബാങ്കുകള്‍ വായ് പയ്ക്കു സമീപിക്കുന്നവരെ നിര്‍ ബന്ധിച്ച് ഇന്‍ ഷൂറന്‍ സ് പോളിസി എടുപ്പിക്കുന്നതും , നിക്ഷേപകര്‍ ക്ക് ബാങ്കിനോടുള്ള വിശ്വാസം മുതലെടുത്ത് തെറ്റിദ്ധരിപ്പിച്ച് ഇന്‍ ഷൂറന്‍ സ് ഉല്‍ പന്നങ്ങള്‍ വില്‍ ക്കുന്നതും നിരവധി പരാതികള്‍ ക്ക് വഴിവെച്ചിട്ടുണ്ട്.
പുതിയമാറ്റം ഇന്‍ ഷൂറന്‍ സ് കമ്പനികളെ ബാധിക്കാതിരിക്കന്‍ നിലവിലുള്ള ഇന്‍ ഷൂറന്‍ സ് ഏജന്റുമാരെ സബ് ബ്രോക്കറാവുന്നതിനു അനുവദിക്കുന്നില്ല. ഫലത്തില്‍ അത് അവരുടെ അവകാശങ്ങള്‍ ക്ക് എതിരുതന്നെയാണ്. ഇന്‍ ഷൂറന്‍ സ് കമ്പനികള്‍ അതത് കച്ചവടത്തിലെ കമ്മീഷന്‍ നല്കുന്നുവെന്നതല്ലാതെ യാതൊരു ആനുകൂല്യവും ഏജന്റുമാര്‍ ക്ക് നല്‍ കുന്നില്ലെന്നതിനാല്‍ അവരെ കമ്പനികളുടെ സ്വകാര്യസ്വത്തുപോലെ കാണേണ്ടകാര്യമെന്താണ്? മ്യൂച്വല്‍ ഫണ്ട് ഏജന്റുമാര്‍ ക്കുള്ള അതേ പ്രവര്‍ ത്തന സ്വാതന്ത്ര്യം  ​അവര്‍ ക്കുകൂടി അനുവദിക്കാന്‍ ഐ ആര്‍ ഡി എ തയ്യാറാവണം . കമ്പനികളുടെ താല്പര്യങ്ങള്‍ ക്കുമാത്രം പ്രാധാന്യം നല്കുന്ന ഐ ആര്‍ ഡി എ ഇന്‍ ഷൂറന്‍ സ്  ജന്റുമാരുടെ ഉപജീവനത്തിനുള്ള അവകാശം കൂടി കണക്കിലെടുക്കണം . അതു പൌരനുഭരണഘടന ഉറപ്പുനല്കുന്ന മൌലീകാവകാശമാണ്.

No comments:

Post a Comment