Friday, April 5, 2013

സെല്ലുലോയ് ഡ് വിവാദം : മന്ത്രി കെ സി ജോസഫിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലം ഘനമാകുമോ ?



2013 ഫെബ്രുവരി 25 നു കെ മുരളീധരന്‍ എം എല്‍ എ യുടെ സ്സന്നിധ്യത്തില്‍ സെല്ലുലോയ് ഡ് എന്ന മലയാള ചലചിത്രത്തിനെതിരെ കേരളത്തിന്റെ സാം സ്കാരികവകുപ്പ് മന്ത്രി കെ സി ജോസഫ് നടത്തിയ പ്രസ്താവന ഉണ്ടാക്കിയ വിവാദം മന്ത്രി പ്രസ്താവനയില്‍ നിന്നും പിന്നോക്കം പോയെങ്കിലും മുറുകുകയാണ്. സിനിമയില്‍  കേരളം സ്നേഹപൂര്‍വം സ്മരിക്കുന്ന ദിവംഗതനായ മുന്‍ മുഖ്യമന്ത്രി കെ. കരുണസകരനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു ചരിത്രം വളച്ചൊടിച്ചതായി മന്ത്രി പ്രസ്താവിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവനയില്‍ നിന്നും, കരുണാകരന്‍ അപമാനിക്കപ്പെട്ടകാര്യം അറിഞ്ഞ കരുണാകരനെ ആദരിക്കുകയും, സ്നേഹിക്കുകയും, അദ്ദേഹവുമായി വൈകാരികമായ അടുപ്പം മനസ്സില്‍ സൂക്ഷിക്കുന്ന ആളുകള്‍ക്ക് ഉണ്ടായ മനോവേദന പറഞ്ഞറിയിക്കന്‍ പോലും കഴിയാത്തത്ര വലുതാണ്. ഭരണഘടനയും നിയമവും അനുശാസിക്കുന്നതുപോലെ ഭയമോ പ്രീതിയോ മമതയോ വെറുപ്പോ കാണിക്കാതെ  ശരി മാത്രം ചെയ്യുമെന്ന് ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളിന്റെ അഞ്ചാമത് ഘണ്ഡികയില്‍ പറഞ്ഞപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മന്ത്രി സത്യപ്രതിജ്ഞ ലംഘിച്ച് അനാവശ്യ വിവാദം ഉണ്ടാക്കി സിനിമയ്ക്ക് മാധ്യമ ശ്രദ്ധയും അതുവഴി കാഴ്ചക്കാരെയും ഉണ്ടാക്കിക്കൊടുക്കുന്നതിനൊ അല്ലെങ്കില്‍ കരുണാകരനെ സ്നേഹിക്കുന്ന ആളുകളെ പ്രകോപിപ്പിച്ച് സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തുന്നതിനോ വേണ്ടി  കേരളം ആദരിക്കുന്ന മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ പേരു വലിച്ചിഴക്കും എന്നു കരുതേണ്ടയാതൊരു കാര്യവും ഇല്ല. അതുകൊണ്ടുതന്നെ സിനിമയില്‍ കരുണാകരനെ അപകീര്‍ ത്തിപ്പെടുത്ത്ന്നതിനു ചരിത്രം വളച്ചൊടിച്ചുവെന്ന സത്യം ബോധ്യമാവുന്നതിനു സിനിമയിലെ അദ്ദേഹം അപമാനിക്കപ്പെടുന്ന ഭാഗം കണ്ട് മനസു വിഷമിപ്പിക്കേണ്ട കാര്യമില്ല. 

ഇന്ത്യയില്‍ ചലചിത്രത്തിനു പ്രദര്‍ശനാനുമതി നല്കുന്നത് സംബന്ധിച് ഫിലിം സെന്‍സര്‍ബോര്‍ഡ് തീരുമാനമെടുക്കുന്നത് 1952 ലെ സിനിമറ്റോഗ്രാഫ് ആക്ടില്‍ വ്യവസ്ഥചെയ്ത പ്രകാരമാണ്. ഈ നിയമത്തിലെ 5 ബി(1) വകുപ്പ് പ്രകാരം ആര്‍ക്കെങ്കിലും അപകീര്‍ ത്തിപരമായ ഭാഗം ഉള്‍ ക്കൊള്ളുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ പാടില്ല. അതുകൊണ്ടുതന്നെ മന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ , സെല്ലുലോയ് ഡ് എന്ന ചലചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു അനുമതി നല്‍ കിക്കൊണ്ട് ഫിലിം സെന്‍സര്‍ ബോര്‍ഡ് നല്കിയ അനുമതി തുടക്കം മുതല്‍ക്കുതന്നെ അസാധുവാണ്. ഒപ്പം , 2012ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട ചലചിത്രം എന്ന നിലയില്‍ സെല്ലുലോയ് ഡിനു ലഭിച്ച എല്ലാപുരസ്കാരങ്ങളും അസാധുവാകും . ഇനി മന്ത്രി നടത്തിയത് അസത്യപ്രസ്താവനയാണെങ്കില്‍ , അത് സിനിമ കാണാതെ നടത്തിയ താണെങ്കിലും , മന്ത്രിയെന്ന നിലയില്‍ ഉത്തമബോധ്യമില്ലാത്ത കാര്യം  പ്രസ്താവന നടത്താന്‍ പാടില്ല എന്നതുകൊണ്ട് കെ സി ജോസഫിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലം ഘനമാകും . ഇതുസം ബന്ധിച്ച് സുതാര്യകേരളം വഴി കേരളമുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ പോലീസ് ഇതിനോടകം മൊഴി രേഖപ്പെടുത്തികഴിഞ്ഞിട്ടുണ്ട്. ശേഷം കാഴ്ചയില്‍ . 

Sunday, March 31, 2013

Indirect Tax- Both the State and Central Governments Looting small Entrepreneurs:


Our Governments depriving the fundamental right guaranteed to every citizen by Art. 19(1)(g) to carryon any business by imposing unreasonable charge as indirect duties on the machine and equipments purchasing to set up small and tiny Industrial Undertakings. The Hon. Supreme Court has declared deprivation of livelihood as deprivation of life. (http://www.elaw.org/resources/text.asp?id=1104)
But through imposing heavy duty namely VAT, CST, Customs Central Excise duties on the machines and/or equipments purchasing to set up self-employment projects, both the State and Central Governments restraining the poor people from earning livelihood through promoting tiny enterprises.

The computing system of Indirect Taxes is maximizing this burden. Central Government Charging Basic duty of Central Excise/Customs on the basic price and additional duties, special charges, surcharges etc and CST on the aggregate of each time. State Government Computing VAT on the End User Price. Hence the net effect of excise duty itself is arrount 24% to 37% of the basic price and the total tax effect will come around 35% to 60%. Due to these unreasonable charges, a promoter fails to rise a huge amount in addition to the basic price of the machine can not set up the unit to earn his livelihood.

As per directive principles of the Constitution, it is the duty of the State to take endeavor to eliminate inequalities in status, facilities and opportunities. It must keep economic system to result in the concentration of wealth and means of production to the common detriment.

The main purpose of Taxation also is the elimination of inequality as declared in directive principles and development of the Nation. Here through charging huge amount as indirect taxes on machines and equipments to set up a small enterprise, Governments not only preventing, and restraining poor people from earning his livelihood through setting up a tiny business establishment in his village or town, but also back railing the development of the Nation and developing inequality in the society by helping the rich one to have monopoly in business. By starting a business an entrepreneur making his livelihood and building the nation by generating employment opportunities and supplying goods needed for his surrounding. Our economists knowingly and willfully forgetting this facts since independence and preventing the common man from entering in the pool of business through imposing huge tax.

Industrial Activities Facing Adverse Effects:


Unreasonable Indirect Taxes on machines and equipments affecting both? Traditional and New Generation Industries. Industries including Textiles, Wood, Garment Making, Hosiery, Information Technology etc. and Service segments including Photography, Hospitals etc.. are facing the Tax hit.

Growing Gray market… Losing Revenue..


If we conduct a survey on the studios working in Kerala, it can be found that 99% of cameras and film using there are purchased from gray market. The Nikon D40 digital still camera available with authorised dealer for Rs. 39000/- can be purchased from gray market paying 19000/-. Only problem is, loss of warranty and after sales service. Here State losing revenue and photographer losing after sales service and rights of a customer vide consumer protection laws. In some other industries, machines billing for lesser rate to reduce the tax burden here also, the rights under consumer laws and insurance coverage losing to the end user.

Subsidies and Grants:


Governments putting sand in to the eyes of entrepreneurs setting up PMRY units or Industrial Undertakings by granting back end subsidies and margin money loans using a portion of money pick pocketed from their pocket as indirect tax on plant and machinery purchased. Margin money loans issued to the small scale industries must write-off on this ground.

Suggestions:



The government has granted duty drawback to the undertakings established in Special Economic Zones. In the same manner duty drawback can be given to small entrepreneurs also. In India business establishments having registration with Local Authorities. Tiny industrial undertakings may have registration either with KVIC or with Industries Department. Hence issuing duty drawback based on any of the above registration certificate is easily possible.

പാവപ്പെട്ടവരുടെ സ്വിസ്സ് ബാങ്ക്



കയ്യിലുള്ള പണം ഒരു ബാങ്ക് അക്കൌണ്ട് തുടങ്ങി അവിടെ നിക്ഷേപിക്കണമെങ്കില്‍ എന്തെല്ലാം പൊല്ലാപ്പാണിപ്പോള്‍ ... ഫോട്ടോ, തിരിച്ചറിയല്‍ രേഖ, മേല്‍ വിലാസം സം ബന്ധിച്ച തെളിവ്, പിന്നെ പാന്‍ കാര്‍ ഡും  അതില്ലെങ്കില്‍ ഫോറം നമ്പര്‍ 60 ഉം .. ഇപ്പോഴൊരു ആധാര്‍ കൂടി ഇറങ്ങിയിട്ടുണ്ട്. വന്നുവന്ന് നമ്മള്‍ ബാങ്കിലിടുന്ന പണത്തിന്റെ കണക്ക് ആദായനികുതി ഉദ്യോഗസ്ഥരുടെ മൌസിന്റെ പരിധിക്കുള്ളില്‍ തന്നെ. ഇവിടെയാണു പാവപ്പെട്ട നാടന്‍ കള്ളപണക്കാര്‍ ക്ക് ആശ്വാസമായി സഹകരണബാങ്കുകള്‍ സഹകരിക്കാനെത്തുന്നത്. പണം ഹവാലയിലൂടെ വന്നതോ, സ്വത്ത് വിറ്റതോ, കള്ളക്കടത്ത് നടത്തി സമ്പാദിച്ചതോ ഏതുമാവട്ടെ, കൂടുതല്‍ പലി
ശയും കൊടുത്ത് ഇമ്മാതിരി കുനിഷ്ട് രേകളൊന്നും ഇല്ലാതെതന്നെ സ്വീകരിക്കാന്‍ സഹകരണ ബാങ്കുകള്‍ ഇന്നും തയ്യാര്‍ . ഇനി സ്വത്ത് വില്‍ ക്കാന്‍ പോകുകയാണെങ്കില്‍ രേയില്‍ കാണിച്ചതും കാണിക്കാത്തതുമായ മുഴുവന്‍ പണവും റജിസ്ട്രാഫീസില്‍ വാഹനവുമായെത്തി രശീതി നല്കി വാങ്ങി സുരക്ഷിതമായി നിക്ഷേപിക്കാനും റഡി. കള്ളപ്പണം കൂടുതല്‍ ഉള്ളത് രാഷ്ട്രീയക്കാരുടെ കയ്യിലായതുകൊണ്ടാവാം വാണിജ്യബാങ്കുകള്‍ ക്കുമേല്‍ നിയന്ത്രണത്തിന്റെ മതില്‍ ക്കെട്ടു തീര്‍ ക്കുന്ന റിസര്‍ വ് ബാങ്കിനു സഹകരണ ബാങ്കുകള്‍ ബാലികേറാ മലയായത്. 

നിയന്ത്രണത്തിന്റെ പശ്ചാത്തലം :

1989ല്‍ ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ ജി 7 രാജ്യങ്ങള്‍ രൂപീകരിച്ച ഫിനാന്‍ഷ്യല്‍ ക് ഷന്‍ ടാസ്ക് ഫോര്‍ സ് (എഫ് എ ടി എഫ്) ആണത്രേ ലോകത്താകമാനമുള്ള രാജ്യങ്ങളിലെ ധനകാര്യസ്ഥാപനങ്ങള്‍ ക്കുമേല്‍ പണം വെളുപ്പിക്കല്‍ നിരോധനനിയമം കൊണ്ടു നിയന്ത്രണം തീര്‍ ത്തത്. സാമ്പത്തിക സഹകരത്തിനും വികസനത്തിനുമുള്ള സം ഘടന(ഒ ഇ സി ഡി ) യുടെ ആസ്ഥാനമായ പാരീസ് തന്നെയാണീ സം ഘടനയുടെയും ആസ്ഥാനം . ഭീകരപ്രവര്‍ ത്തനത്തിനു വ്യവസ്ഥാപിത മാര്‍ ഗ്ഗങ്ങളിലൂടെ പണം ലഭിക്കുന്നതും , കള്ളക്കടത്തും മയക്കുമരുന്നു വ്യാപാരവും , ഭീകരപ്രവര്‍ ത്തനവും മറ്റും വഴി സ്വരൂപിക്കുന്ന ധനം പൊതു ധനകാര്യസ്ഥാപനങ്ങളിലൂടെ വെളുപ്പിച്ച് ഉപയോഗിക്കുന്നത് തടയാനും പ്രവര്‍ ത്തിക്കുന്ന ഈ സം ഘടനയില്‍  ഇന്നു ഇന്ത്യയുള്‍ പ്പെടെ നാല്‍ പതോളം രാജ്യങ്ങള്‍ അം ഗങ്ങളാണ്.

2002 ല്‍ തന്നെ ഇന്ത്യ ആന്റി മണി ലോ ണ്ടറിങ്ങ് ആക്ട് കൊണ്ടുവന്നുവെങ്കിലും അത് കര്‍ ശനമായി നടപ്പാക്കിതുടങ്ങിയത് 2005 മുതല്‍ ആണ്. ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന റിസര്‍ വ് ബാങ്ക് (ബങ്കുകളും ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ), ഐ ആര്‍ ഡി എ (ഇന്‍ ഷൂറന്‍ സ്) സെ ബി (ഓഹരി വിപണി) തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം ഈ നിയമത്തിനനുസരിച്ച് തങ്ങളുടെ അധീനത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള ചട്ടങ്ങള്‍ ഇതിനോടകം തന്നെ കര്‍ ശനമായി നടപ്പാക്കികഴിഞ്ഞിട്ടുണ്ട്. അതിന്റെ ഫലമാണ്, ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനും മറ്റും നേരത്തേപറഞ്ഞ രേഘകള്‍ നിര്‍ ബ്ബന്ധമാക്കിയത്. അടുത്തകാലത്തായി സ്വത്ത് റജിസ്റ്റര്‍ ചെയ്യുന്നതിനും അഞ്ചുലക്ഷം രൂപയ്ക്കുമുകളില്‍ പാന്‍ കാര്‍ ഡും എല്ലാറജിസ്ട്രേഷനും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും നിര്‍ ബ്ബന്ധമായിക്കഴിഞ്ഞു. 


നിയമത്തെ നോക്കുകുത്തിയാക്കുന്ന പഴുതുകള്‍ 

നാലുഭാഗത്തായി വ്യത്യസ്ഥ ആളുകളുടെ നിയന്ത്രണത്തിലുള്ള കെട്ടുകള്‍ നാലിന്റെയും നടുമുറ്റത്തേക്കുള്ള വാതിലുകള്‍ ഒരിക്കലും അടയ്ക്കില്ല. അതുകൊണ്ടുതന്നെ അകത്തുള്ളവര്‍ ക്ക് നാലുകെട്ടുകളിലും തടസമില്ലാതെ പ്രവേശിക്കാം . അതില്‍ മൂന്നെണ്ണം കൈവശം വെച്ച് സെബിയും ഐ ആര്‍ ഡി എ യും , ആര്‍ ബി ഐ യും  ആയുധധാരികളായ കാവല്‍ കാരെയും മെറ്റല്‍ ഡിറ്റക്ടറുമെല്ലാമുപയോഗിച്ച്അതിന്റെ പുറത്തേക്കുള്ള വാതില്‍ കര്‍ ശനമായി നിയന്ത്രിക്കുന്നു എന്നാല്‍ നാലാമത്തെ ധൂര്‍ ത്തുപുത്രന്‍ സഹകരണബാങ്കുകള്‍ ആര്‍ ക്കും എപ്പോഴും കടന്നുവരാന്‍ കഴിയുന്നവിധത്തില്‍ വാതിലുകള്‍ മലര്‍ ക്കേ തുറന്നിടുന്നു. ഒരുവശത്ത് കര്‍ ശനമാക്കിക്കൊണ്ടിരിക്കുന്ന നിയന്ത്രങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍  കള്ളപണം വെളുപ്പിക്കുന്നത് എങ്ങനെയാണു തടയുവാന്‍ കഴിയുക ? ഇതിനെല്ലാം പുറമെ മിക്ക സഹകരണബാങ്കുകളും എച്  ഡി എഫ് സി ബാങ്കുമായി ചേര്‍ ന്ന് ഡിമാന്റ് ഡ്രാഫ്റ്റുകളും നല്കുന്നത് കള്ലപണക്കാര്‍ ക്ക് ഒന്നുകൂടെ സഹായമാകുന്നു.  

ഇന്നും സ്വത്തുകച്ചവടത്തില്‍ രേഖയില്‍ കാണിക്കുന്ന തുകയും യധാര്‍ ത്ഥ ഇടപാടും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്നത് പരസ്യമായ രഹസ്യമാണ്. യധാര്‍ ത്ഥ വില്‍ പനവിലയുടെ 20% പോലും പലപ്പോഴും രേയില്‍ കാണില്ല. ബാക്കി 80% പണം കള്ളപണമായിത്തന്നെയാണു കൈമാറ്റം ചെയ്യപ്പെടുന്നത്. സ്വത്ത്കച്ചവടത്തില്‍ വിലകുറച്ചുകാണിച്ച് റജിസ്റ്റര്‍ ചെയ്യുന്നത് നാട്ടുനടപ്പായിമാറിയതിനാല്‍ പാരമ്പര്യ സ്വത്തുവില്‍ ക്കുന്ന നിഷ്കളങ്കരായ ആളുകളുടെ കയ്യിലാണു കള്ളപണം എത്തിച്ചേരുന്നത്. അവര്‍ കള്ളക്കടത്തോ ഭീകരപ്രവര്‍ ത്തനമോ ഹവാല ഇടപാടോ നടത്തുകയല്ല, മറിച്ച് ആകെയുള്ള കിടപ്പാടം വില്‍ ക്കുകയാണു ചെയ്യുന്നത്. പക്ഷേ ഇതുവഴി രക്ഷപ്പെടുന്നതോ രാജ്യദ്രോഹികളും . റജിസ്ട്രാഫീസില്‍ നേരിട്ടെത്തി രശീതിവാങ്ങുന്ന സഹകരണബാങ്കുകള്‍ ഇതൊക്കെ സര്‍ വസാധാരമാണെന്ന തോന്നല്‍ അരക്കിട്ടുറപ്പിക്കുന്നു. ഇനിയൊരു സുപ്രഭാതത്തില്‍ സഹകരണബാങ്കുകളിലെ നിക്ഷേപത്തിന്റെ കണക്കെടുത്ത് ആദായനികുതിവകുപ്പ് നോട്ടീസ് അയക്കുമ്പോഴേ അവര്‍ തങ്ങള്‍ ചതിക്കപ്പെട്ടകാര്യം അറിയുകയുള്ളൂ.

കള്ളപണം വെളുപ്പിക്കല്‍ തടയുന്നതില്‍ രാഷ്ട്രീയക്കാര്‍ ക്ക് ആത്മാര്‍ ത്ഥതയില്ലാത്തതുകൊണ്ടാവാം കേന്ദ്ര സം സ്ഥാനഗവണ്‍ മെന്റുകളും നിയമങ്ങളിലും നികുതിഘടനയിലും വേണ്ട ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തായ്യാറാവാത്തത്. ആദായനികുതി നിയമത്തില്‍ ഹ്രസ്വകാല ദീര്‍ ഘ്കാല സ്ഥാവരാദായനികുതി ഇന്നും 10% വും 20% വും തന്നെയാണ്. ഇതുകാരണം മുമ്പ് ഭൂമിവാങ്ങുമ്പോള്‍ കുറഞ്ഞ തുകമാത്രം ആധാരത്തില്‍ കാണിച്ചവര്‍ ക്ക് അത് വില്‍ ക്കുമ്പോള്‍ യദ്ധാര്‍ ത്ഥവിലകാണിക്കുകയാണെങ്കില്‍ ഇല്ലാത്തലാഭത്തിനു കൊടുക്കേണ്ടിവരുന്ന നികുതി ലഭത്തെക്കാള്‍ കൂടുതല്‍ ആയിരിക്കും . രേഖയിലെ വിലയില്‍ നിന്നും കണ്‍ സ്യൂമര്‍ പ്രൈസ് ഇന്റക്സ് പ്രകാരമുള്ള വര്‍ ദ്ധനവു കണക്കാക്കിയാലൊന്നും അവര്‍ ക്ക് ആഭൂമിയില്‍ ഉള്ള യധാര്‍ ത്ഥമുതല്‍ മുടക്കിന്റെ വിലകാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അതുവെളിപ്പെടുത്തുന്നതിനു ഒരവസരം കൂടി നല്‍ കിയേ മതിയാവൂ.  സ്ഥാവര ആദായ നികുതിനിരക്കില്‍ സര്‍ ക്കാര്‍ കുറവു വരുത്തുകയും വേണം . . 

റജിസ്ട്രേഷന്‍ ചാര്‍ ജും സ്റ്റാമ്പ് ഡ്യൂട്ടിയുമാണു സ്വത്ത് വാങ്ങുന്നവന്‍ ആധാരത്തില്‍ വിലകുറച്ചുകാണിക്കുവാന്‍ ഒരു പരിധിവരെ കാരണമാകുന്നത്.  അതില്‍ ആവശ്യമായത്ര ഇളവു നല്കാന്‍ സം സ്ഥാന സര്‍ ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. അതും ഫലത്തില്‍ യധാര്‍ ത്ഥ കള്ളപണക്കാരനു തുണയായി മാറുന്നു. യാതൊരു നിയന്ത്രണവുമില്ലാത്ത സ്വര്‍ ണവിപണിയാണു കള്ളപണം വെളുപ്പിക്കുന്നതിനു മറ്റൊരു തുണ. പഴയ സ്വര്‍ ണം എന്നപേരില്‍ തലേന്നാള്‍ കള്ളപണം ഉപയോഗിച്ചുവാങ്ങിയ പൊന്നുവിറ്റ് ബാങ്കുവഴി പണം വാങ്ങിയാല്ലോപലരും സ്വത്ത് റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പണം ഉണ്ടാക്കുന്നത്.. 


ആന്റി മണി ലോണ്ടറിങ്ങ് ആക്റ്റ് 2002 ന്റെ വ്യവസ്ഥകള്‍ സഹകരണബാങ്കുകളില്‍ നടപ്പാക്കേണ്ട ചുമതല സം സ്ഥാന ഗവണ്‍ മെന്റിനുതന്നെയാണ്. റിസര്‍ വ് ബാങ്കിനു നേരിട്ടു നിയന്ത്രണമുള്ള സം സ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലും , സഹകരണ അര്‍ ബന്‍ ബാങ്കുകളിലും അവരത് എന്നോ നടപ്പാക്കിക്കഴിഞ്ഞു. എന്തുകാരണം പറഞ്ഞായാലും സഹകരണബാങ്കുകള്‍ ചെയ്യുന്നത് രാജ്യദ്രോഹം തന്നെയാണ്. പ്രത്യേകിച്ചും ഭീകരപ്രവര്‍ ത്തനത്തിന്റെ തിക്തഫലങ്ങള്‍ ഏറെ അനുഭവിക്കുന്ന ഭാരതത്തെ സം ബന്ധിച്ചിടത്തോളം ഏതുവിധത്തിലായാലും കള്ളപണം നിയന്ത്രിച്ചേ മതിയാവൂ. . . 

തിരിഞ്ഞോടുന്ന ധനകാര്യ നയം 



ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചരിത്രം വിശകലനം ചെയ്യുമ്പോള്‍ തീര്‍ ച്ചയായും നമ്മള്‍ അതിനെ  ക്രിസ്തുവിനു മുമ്പും പിമ്പും എന്ന് കലണ്ടര്‍ വിഭജിക്കുന്നതുപോലെ 1993 ജനുവരി 22നു മുമ്പും ശേഷവും എന്നു രണ്ടായി വിഭജിക്കേണ്ടിവരും , കാരണം  നരസിം ഹം കമ്മറ്റിയുടെ ശുപാര്‍ ശകള്‍ പരിഗണിച്ച് പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ ത്തനത്തിനാവശ്യമായ മാര്‍ ഗ്ഗനിര്‍ ദ്ദേശങ്ങള്‍ റിസര്‍ വ് ബാങ്ക് പുറപ്പെടുവിച്ചതന്നായിരുന്നു. യേശുവിനു മുമ്പുവന്ന സ്നാപഹ യോഹന്നാനെപോലെ 1993 ജുണ്‍ 24 നു പിറവികൊണ്ട ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ വിസ്മരിക്കുകയല്ല. 1969ല്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ബാങ്ക് ദേശസാല്‍ കരണം എന്ന മഹത്തായ വിപ്ളവത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ ദിവസം ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തില്‍ അത്രകണ്ടു പ്രാധാന്യമര്‍ ഹിക്കുന്നു. .
ഇന്ത്യയിലെ 14 വന്‍ കിട ബാങ്കുകളെയായിരുന്നു 1969 ജൂലയ് 19 നു അര്‍ ദ്ധരാത്രിമുതല്‍ ഇന്ദിരാഗാന്ധി ദേശസാല്‍ കരണത്തിലൂടെ ഇന്ത്യയിലെ ലക്ഷോപലക്ഷം ജനങ്ങളുടേതാക്കിമാറ്റിയത്. 1969 ആഗസ്ത് 9 നു പാര്‍ ലമെന്റ് ബാങ്ക് ദേശസാല്‍ കരണം നിയമമാക്കി മാറ്റിയതോടെ ഇന്ദിരാഗാന്ധിയുടെ വിപ്ളവകരമായ ആ തീരുമാനം ലോക ബാങ്കിങ് ചരിത്രത്തിലെ തന്നെ നാഴികക്കാല്ലായിമാറി. ദേശസാല്‍ കരണം ഇന്ത്യയ്ക്ക് നേട്ടം മാത്രമാണുണ്ടാക്കിയതെന്ന തിരിച്ചറിവില്‍ 1980ല്‍ 6 വാണിജ്യ ബാങ്കുകള്‍ കൂടി ദേശസാല്‍ കരീക്കപ്പെട്ടു. എന്നിട്ടും  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആഗോള സാമ്പത്തിക മാന്ദ്യത്തിലും ഉലയാത്തവണ്ണം കരുത്തുറ്റതാക്കിമാറ്റിയ ആ മഹത്തായ നേട്ടം നമ്മുടെ ഭരണാധികാരികള്‍  വേണ്ടെന്നുവെച്ചത് ആര്‍ ക്കുവേണ്ടിയായിരുന്നെന്നും , എന്തിനുവേണ്ടിയായിരുന്നെന്നും അതുകൊണ്ട് നാം നേടിക്കൊണ്ടിരിക്കുന്നതെന്താണെന്നും  വിശകലനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

ധനമന്ത്രിയായിരുന്ന തന്നോടാലോചിക്കാതെ ബാങ്ക് ദേശസാല്‍ കരണം പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ നയത്തില്‍ പ്രതിഷേധിച്ച് ധനകാര്യമന്ത്രിപദം രാജിവെച്ച മൊറാര്‍ ജി ദേശായിയുടെ കാഴ്ചപ്പാടുകളായിരുന്നു ബാങ്കിങ്ങ് രം ഗത്തെ ദേശസാല്‍ കരണത്തിനെതിരായ കാഴ്ചപ്പാടുകളില്‍ പ്രധാനം . പക്ഷേ ബാങ്കുകളെ പൂര്‍ ണമായും റിസര്‍ വ് ബാങ്കിന്റെ വായ്പാനയം കൊണ്ട് നിയന്ത്രിച്ച് അവയെ സാമൂഹ്യവല്‍ കരിക്കണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ദേശസാല്‍ ക്കരണത്തോളം തന്നെ പ്രാധാന്യമര്‍ ഹിക്കുന്ന ഒന്നാണ്. അതായത് ദേശസാല്‍ ക്കരിച്ചില്ലെങ്കിലും ബാങ്കുകളെ കയറൂരിവിടരുതെന്നും , സാമൂഹ്യപരമായി ഉപയോഗിക്കണമെന്നും നിര്‍ ബ്ബന്ധബുദ്ധി അദ്ദേഹത്തിനുമുണ്ടായിരുന്നു. അദ്ദേഹം അവതരിപ്പിച്ച ലീഡ് ബാങ്ക് സ്കീം അതിന്റെ തെളിവുതന്നെയാണ്.

കണ്ണില്‍ പൊടിയിടാന്‍ ഒരു ഓം ബുഡ്സ്മാന്‍ :

ബാങ്കുകളെക്കുറിച്ച് ഉപഭോക്താക്കള്‍ ക്കുള്ള പരാതികള്‍ കേള്‍ ക്കാന്‍ റിസര്‍ വ്വ് ബാങ്കിന്റെ കീഴില്‍ ഓം ബുഡ്സ്മാനെ നിയമിച്ചത് 1995ല്‍ ആയിരുന്നു. തുടര്‍ ന്ന് 2002ലും 2006 ലും പരിഷ്കരിക്കപ്പെട്ടുവെങ്കിലും ബാങ്കിങ്ങ് ഓം ബുഡ്സ്മാന്‍ പൊതുജനങ്ങള്‍ ക്ക് ഒരുഗുണവും ചെയ്യാത്ത, ബാങ്കുകള്‍ ക്കെതിരെ കോടതികളില്‍ കേസും പത്രങ്ങളില്‍ അതിന്റെ വാര്‍ ത്തയും വരുന്നത് ഒരു പരിധിവരെയെങ്കിലും തടയാനുള്ള വെറും ഒരു മധ്യസ്ഥക്കാരന്‍ മാത്രമായി ഇന്നും തുടരുന്നു. ബാങ്കുകള്‍ ക്കെതിരെ റിസര്‍ വ് ബാങ്കിന്റെയും ഖാദി കമ്മീഷന്റെയും സര്‍ ക്കുലറുകള്‍ ലം ഘിച്ച് പകല്‍ കൊള്ള നടത്തുന്നത് തെളിവു സഹിതം ചൂണ്ടിക്കാട്ടി നല്കിയ പരാതിപോലുംവായിച്ചുനോക്കാതെ അതുമിതും പറഞ്ഞു  തള്ളി കെടുകാര്യസ്ഥതയില്‍ റക്കോര്‍ ഡിട്ട സം വിധാനമാണു ഇന്നും ബാങ്കിങ് ഓം ബുഡ്സ്മാന്‍ .

റിസര്‍ വ് ബാങ്കിന്റെ റൂറല്‍ പ്ളാനിങ്ങ് ആന്റ് ക്രഡിറ്റ് ഡിപാര്‍ ട്ട്മെന്റ്.

മുന്‍ ഗണനാവിഭാഗത്തില്‍ പ്പെടുന്ന വായ്പകള്‍ സം ബന്ധിച്ച റിസര്‍ വ് ബാങ്കിന്റെ നയങ്ങള്‍ രൂപീകരിക്കുന്നതും , നടപ്പാക്കുന്നതിനു വേണ്ട നിര്‍ ദ്ദേശങ്ങള്‍ ബാങ്കുകള്‍ ക്ക് നല്കുന്നതും റിസര്‍ വ് ബാങ്കിലുള്ള ആര്‍ പി സി ഡി വിഭാഗമാണ്. ചെറുകിട വ്യവസായങ്ങള്‍ ക്കും ഗ്രാമവ്യവസായങ്ങള്‍ ക്കും മറ്റുമുള്ള പലിശാനിരക്കുകളും വായ്പാ വ്യവസ്ഥകളുമെല്ലം നിശ്ചയിക്കുന്നത്. കെ വി ഐ സി പോലുള്ള കേന്ദ്ര സര്‍ ക്കാര്‍ ഏജന്‍ സികള്‍ ക്കും ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണാധികാരം നിലവിലുണ്ട്. ഇവയുടെ ഏകോപനം ലീഡുബാങ്കുകളുടെ ചുമതലയാണ്. കണ്ണൂര്‍ കാസറഗോഡ് ജില്ലകളുടെ ലീഡ് ബാങ്കായ സിന്തിക്കറ്റ് ബാങ്ക് പോലും റിസര്‍ വ് ബാങ്കിന്റെ ആര്‍ പി സിഡി വിഭാഗവും കെ വി ഐ സി യും മറ്റും പുറപ്പെടുവിക്കുന്ന സര്‍ ക്കുലറുകള്‍ ക്ക് അതെഴുതിയ കടലാസിന്റെ വിലപോലും കല്‍ പ്പിക്കാറില്ല എന്നുമാത്രമല്ല, ഇത്തരം സര്‍ കുലറുകളെപറ്റി അറിയില്ലെന്നും , അത്തരം സര്‍ ക്കുലറുകളല്ല വായ്പാകരാറിലെ വ്യവസ്ഥകളാണു പ്രധാനം എന്നും  കോടതിയില്‍ മൊഴി നല്കുന്നതിനും യാതൊരു മടിയും കാട്ടുന്നില്ല എന്നുകൂടി വരുമ്പോള്‍ ഇതു സ്വകാര്യ ബാങ്കുകളുടെ കടന്നുവരവിനു ശേഷം ഇന്ത്യയി;എ ബാങ്കിങ് രം ഗം എങ്ങോട്ടാണു പോകുന്നതെന്നതിന്റെ വ്യക്തമായ ദിശാസൂചികയാകുന്നു. ഇത്തരം വിഷയങ്ങളില്‍ ലഭിക്കുന്ന പരാതികളില്‍  ബാങ്കിന്റെ ഹെഡ് ഓഫീസിനു പരാതിനല്കാന്‍ ഉപദേശിക്കുകമാത്രമാണു റിസര്‍ വ് ബാങ്കിന്റെ ആര്‍ പി സി ഡി വിഭാഗവും  ചെയ്യുന്നത് എന്നത് സ്ഥിതിഗതികളുടെ ഗൌരവം വര്‍ ദ്ധിപ്പിക്കുന്നു..

സാമാന്യ നീതി നിഷേധിക്കപ്പെടുന്ന ഉപഭോക്താക്കള്‍ 

ബാങ്കിങ്ങ് രം ഗത്ത് നിക്ഷേപമിറക്കുന്ന സ്വകാര്യ സം രം ഭകര്‍ ക്ക് ലാഭം കിട്ടുന്നുവെന്നുറപ്പുവരുത്താന്‍ നമ്മുടെ സര്‍ ക്കാര്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്, ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികള്‍ കുറക്കാനെന്നപേരില്‍ പണയസ്വത്തുക്കള്‍ കോടതി നടപടികൂടാതെ വെറും രണ്ടു നോട്ടീസു കൊണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ സം രക്ഷണയോടെ പിടിച്ചെടുക്കാനുള്ള പുതിയനിയമം . ഇവിടെമജിസ്ട്രേറ്റ് കോടതിക്കായാലും വിചാരണയോ തെളിവു നോക്കലോ നടത്താനുള്ള യാതൊരു അധികാരവുമില്ലെന്നുമാത്രമല്ല, ബാങ്കിനുവേണ്ടി സ്വത്ത് പിടിച്ചെടുത്തുകൊടുക്കേണ്ട നിയമബാധ്യതയുമുണ്ട്. സെക്യൂരിറ്റൈസേഷന്‍ അന്റ് റീകണ്‍ സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ ഷ്യല്‍ അസറ്റ് സ് ആന്റ് എന്‍ ഫോര്‍ സ് മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്റ്റ്, 2002 എന്നാണാ കരിനിയമത്തിന്റെ പേര്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലുകളിലും , ഹൈ കോടതിയിലും ഉപഭോക്താവിനു സ്വന്തം ചെലവില്‍ അപ്പീല്‍ നല്‍ കാമെന്നതാണു വ്യവസ്ഥ. അതിനുള്ള പണം കയ്യിലില്ലെങ്കില്‍ പണയം വെച്ചവസ്തു നഷ്ടപ്പെടുകതന്നെ ചെയ്യും . കോടതികളില്‍ തര്‍ ക്കം  നിലവിലുണ്ടെങ്കിലും , ഈ നിയമമുപയോഗിച്ച് പണയവസ്തു പിടിച്ചെടുക്കുന്നതില്‍ തടസമില്ലെന്നു സുപ്രീം കോടതി കൂടി വിധിപറഞ്ഞതോടെ ജനകീയസമരം മാത്രമേ പ്രതിരോധത്തിനു കൂടെയുള്ളൂ എന്ന സ്ഥിതിയിലാണു ജനങ്ങള്‍ . രാജ്യത്ത് വര്‍ ദ്ധിച്ച കര്‍ ഷക ആത്മഹത്യകള്‍ ക്ക് ഒരു പരിധിവരെ കാരണമായത് ഈ കരിനിയമം തന്നെയാണ്.  

കുഴിച്ചുമൂടപ്പെട്ട പി എം ആര്‍ വൈ

തൊഴിലില്ലാത്ത യുവജനങ്ങള്‍ ക്ക് രാജീവ് ഗാന്ധി നല്കിയ പിടിവള്ളിയാണു പി എം ആര്‍ വൈ. ഈ പദ്ധതി വഴി വ്യവസായം തുടങ്ങി വിജയിച്ച പ്രമുഖര്‍ നിരവധിയുണ്ട്. അതിലേറെയുണ്ട് ഓട്ടോറിക്ഷവാങ്ങിയും പെട്ടിക്കടതുടങ്ങിയും മറ്റു ചെറു സം രം ഭങ്ങള്‍ ആരം ഭിച്ചും ജീവിതം നയിക്കുന്ന ആളുകള്‍ . ഒരു സുപ്രഭാതത്തില്‍ പി എം ആര്‍ വൈ പദ്ധതി അവസാനിപ്പിക്കുമ്പോള്‍ പി എം ഇ ജി പി എന്ന പുതിയ പദ്ധതിയിലൂടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ വരുന്നുവെന്നായിരുന്നു സര്‍ ക്കാര്‍ പ്രഖ്യാപനം . പക്ഷേ പെട്ടിക്കടതുടങ്ങാന്‍ വായ്പയ്ക്കുപോയാല്‍  ഈ പദ്ധതിയില്‍ അതു പെടില്ലെന്നുതന്നെയാണു മറുപടികിട്ടുക. ചില്ലറ വ്യാപാരം വാള്‍ മാര്‍ ട്ടിനെപോലെയുള്ളവര്‍ നടത്തിയാല്‍ മതി എന്നുകരുതുന്നതുകൊണ്ടാണോ അത്തരം സ്വയം തൊഴില്‍ പദ്ധതിക്ക് വായ്പ നല്കുന്ന പി എം ആര്‍ വൈ പോലൊരു ജനകീയ പദ്ധതി വേണ്ടെന്നുവെച്ചതെന്ന സം ശയം ബാക്കിനില്‍ ക്കുന്നു.


നമ്മുടെ സര്‍ ക്കാറുകള്‍ നിയമങ്ങളും നയങ്ങളും ഉണ്ടാക്കുന്നത് ആര്‍ ക്കുവേണ്ടിയാണ്? ജനങ്ങള്‍ ക്കു വേണ്ടിയല്ലെന്നുറപ്പ്. അതില്‍ കോണ്‍ ഗ്രസ്സ് എന്നോ കമ്യൂണിസ്റ്റ് എന്നോ ബി ജെ പി എന്നോ വ്യത്യാസം കാണുന്നില്ലെന്നതാണു സത്യം . ടാറ്റയ്ക്കുവേണ്ടി സിങ്കൂരില്‍ കമ്യൂണിസ്റ്റ് സര്‍ ക്കാര്‍ ചെയ്തതും നമ്മള്‍ കണ്ടതല്ലേ. ഇനി ആരോടാണു നമ്മള്‍ സമരം ചെയ്യേണ്ടത്? ഗാന്ധിജിക്ക് എതിര്‍ ക്കാന്‍ ഈസ്റ്റ് ഇന്ത്യാകമ്പനി എന്നൊരു ശത്രു മുന്നിലുണ്ടായിരുന്നു. ഇപ്പോള്‍ ശത്രു പിറകിലാണല്ലോ, ഭീഷ്മപിതാമഹനെ വധിക്കാനെത്തിയ ശികണ്ഢിയുടെ റോളില്‍ നമ്മുടെതന്നെ നേതാക്കള്‍ മുന്നിലും ..

ആശയ-ആമാശയ വൈരുദ്ധ്യാധിഷ്ടിത ഭൌതികമാറ്റം അഥവാ കമ്പ്യൂട്ടര്‍ പാര് ട്ടി ഓഫ് ഇന്ത്യ (മൊബൈല്‍ )


കേരള ചരിത്രത്തില്‍ വിപ്ളവകരമായരീതിയില്‍ ടൈം സ് ന്യൂ റോമന്‍ ലിപികളാല്‍ എഴുതപ്പെട്ട ആശയസമരങ്ങളും അവയുടെ ആമാശയപരമായ വൈരുദ്ധ്യാധിഷ്ടിത ഭൌതിക മാറ്റങ്ങളുമൊന്ന് അയവിറക്കട്ടെ. 
പണ്ടു ട്രാക്ടറിനെതിരെ നടന്ന സമരം ട്രാക്റ്ററും ക്രിഷിയും കാലഹരണപ്പെട്ടതിനാല്‍ ഒഴിവാക്കി , അത്യന്താധുനികമായ കമ്പ്യൂട്ടറില്‍ തുടങ്ങാം ... കമ്പ്യൂട്ടറും വിരസാങ്കേതിക വിദ്യയും വിവരം കൂട്ടി തൊഴിലാളി വര്‍ ഗ്ഗത്തെയും തൊഴിലാളി വര്‍ ഗ്ഗ സര്‍വ്വാധിപത്യത്തേയും ഇല്ലാതാക്കുമെന്ന ആശയപരമായ ഭീതികാരണം നടത്തിയ ഐതിഹാസിക സമരമായിരുന്നു കമ്പ്യൂട്ടര്‍ ബഹിഷ്കരണ വിപ്ളവം , അതിനു ആമാശയപരമായി സം ഭവിച്ച മാറ്റത്തിന്റെ ഫലമായാണു ഇന്നു നമ്മുടെ പാര്‍ ട്ടി തന്നെ കമ്പ്യൂട്ടര്‍ ഇല്ലാതെ ഒരടി മുന്നോട്ടുപോകാന്‍ കഴിയാതെ കമ്പ്യൂട്ടര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (മൊബൈല്‍ ) അഥവ ലാപ്ടോപ്പ് പാര്‍ ട്ടിയായത്. 
തൊഴിലാളി വര്‍ഗ്ഗത്തിനാകമാനം ഭീഷണിയായിരുന്ന കല്ലുവെട്ടു യന്ത്രത്തിനും , അതില്‍ വെട്ടിയുണ്ടാക്കുന്ന കല്ലിനുമെതിരായ സമരമായിരുന്നു യന്ത്രക്കല്ലു വിരുദ്ധ വിപ്ളവം . കേന്ദ്രകമ്മറ്റി അം ഗത്തിനു അരോളിയില്‍ വയല്‍ നികത്തി വീടുവെക്കാന്‍ യന്ത്രക്കല്ലേ പറ്റൂ എന്നുതിരിച്ചറിഞ്ഞതോതോടെയായിരുന്നു പാര്‍ ട്ടിയതിന്റെ ആമാശയപരമായ വൈരുദ്ധ്യം മനസിലാക്കിയത്.

ചുടുചോറു മാന്തുന്നതില്‍ ലോകത്തില്‍ വെച്ച് ഏറ്റവും കെങ്കേമന്‍ മാരായ കുട്ടിക്കുരങ്ങന്‍ മാരെ മുന്‍ നിര്‍ ത്തി നടത്തിയ ഐതിഹാസിക സമരമായിരുന്നു പ്രീഡിഗ്രീ ബോര്‍ ഡ് വിപ്ളവം . സര്‍ വകലാശാലകളില്‍ വിലസുന്ന വലിയകുരങ്ങന്‍ മാരുടെ മഹത്തായ സേവനം കൂടി ഉപയോഗിച്ച് സര്‍ ട്ടിഫിക്കറ്റുകളില്‍ കെ ബാലനെ അനാവശ്യമായ കുത്തും ബിയും ഒഴിവാക്കി കാലനും , ശിവശങ്കരനെ ശവശങ്കരനുമൊക്കെയാക്കി വഴിയാധാരമാക്കി വാര്‍ ത്തതീര്‍ ത്ത് അരങ്ങുതകര്‍ ത്ത് ഉറഞ്ഞാടി അന്നു നാടുവാണ കരുണാകരനെ ഓടിച്ചുവിട്ട് പ്രീഡിഗ്രീ ബോര്‍ ഡ് എന്ന മഹാമോശം പേരു മാറ്റി പകരം കൊണ്ടുവന്ന 'പ്ളസ് ടു ' വിദ്യാഭ്യാസമേഖലയിലെ പാര്‍ ട്ടിയുടെ വിലപ്പെട്ട സം ഭാവനയാണ്. അന്നു  വര്‍ ഷം തോറും പത്തു ലക്ഷം പേര് ക്ക് തോഴില് നല് കുമ്മെന്ന് വാഗ്ദാനം നല് കി പ്രകടന പത്രികയെ വിപ്ളവകരമായി പരിഷ്കരിച്ചതിന്റെ ഫലമായി പാര്‍ ട്ടിയുടെ ഈറ്റില്ലമായിരുന്ന ബം ഗാളില്‍ പാര്‍ ട്ടി പതിറ്റാണ്ടുകള്‍ തുടര്‍ ച്ചയായി കഷ്ടപ്പെട്ടു ഭരിച്ചുണ്ടാആക്കിയ ലക്ഷക്കണക്കിനുവരുന്ന തൊഴിലില്ലാപടയ് ക്ക് ഇന്നു കേരളത്തിലെ തെരുവുകളില് തൊഴില്‍ നല് കുകയാണ്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്കെതിരെ നടന്ന തീപാറിയ സമരവും പൂഴിക്കടവുകളുമാണു പാര്‍ ട്ടിയെ സ്വാശ്രയമാക്കിയതെന്നു പറയാതെ വയ്യ. ആ സമരത്തില്‍ കൂത്തുപറമ്പില് മരിച്ച ചവേറുകളെയും , ഒപ്പം ജീവന്‍ നഷ്ടപ്പെട്ട പറശ്ശിനിക്കടവിലെ പാമ്പുകളെയും മറ്റു ജീവികളെയും ആശയസമരചരിത്രത്തില്‍ നിന്നു മാറ്റിവെക്കാനേ കഴിയില്ല. അതിനെ അടുത്ത അഞ്ചുവര്‍ ഷക്കാലം പാര്‍ ട്ടി ആമാശയപരമായി സ്ഫുടം ചെയ്തു വിപ്ലവകരമാക്കിമാറ്റി നടപ്പാക്കിയെങ്കിലും പിന്നീടു ഭരിച്ച ആന്റണി ആ മഹത്തായ സ്വാശ്രയവിപ്ളവത്തെ തൊട്ടശുദ്ധമാക്കിയതിനെത്തതിനെതുടര്‍ ന്ന് നടത്തിയ തോറ്റോടിയ സമരവും ചരിത്രത്തിന്റെ ഭാഗമാണ്. ചുടുചോറു മാന്തുന്നതില്‍ ലോകോത്തര നിലവാരം പുലര്‍ ത്തുന്ന കുട്ടിക്കുരങ്ങന്‍ മാരെ സ്കൂളുകള് ക്കുമുന്നില്‍ കാവല്‍ നിന്ന രക്ഷിതാക്കള്‍ ജനാധിപത്യവിരുദ്ധമായി അടിച്ചോടിച്ചപ്പോഴും തളരാതിരുന്ന സമരജ്വാലയെ ആമാശയപരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്ന് ഇടതുമുന്നണി കൂടി വെള്ളമൊഴിച്ചു കെടുക്കുകയായിരുന്നു.ത്യാഗോജ്വലമായ ആവെള്ളമൊഴിക്കലിന്റെ വിജയത്തില്‍ നമുക്കും സ്വാശ്രയകോളേജ് ഭരിക്കാറായെന്നു മാത്രമല്ല, രമേശനെപ്പോലുള്ള സമരസഖാക്കള്‍ മക്കള്‍ ക്ക് എ ന്‍ ആര്‍ ഐ കോട്ടയില്‍ സീറ്റുവാങ്ങികൊടുക്കാന്‍ മാത്രം വളര്‍ ച്ച നേടുകയും ചെയ്തത് എതിര്‍ പാര്‍ ട്ടിക്കാരെ തെല്ല് അസൂയപ്പെടുത്തിയിട്ടുണ്ട്. .
പാര്‍ ട്ടിയുടെ എക്കാലത്തെയും മാസ്റ്റര്‍ പീസ് ആയിരുന്നു ഭൂ സമരവും ഭൂപരിഷ്കറണ നിയമവും . നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന പാട്ടുകേട്ട് പിന്നാലെ വന്ന പൈങ്കിളിക്ക് മരപ്പൊത്തും അധസ്ഥിതനായ കര്‍ ഷകത്തൊഴിലാളിക്ക് കുടികിടപ്പായി പരമാവധി 35 സെ ്റു സ്ഥലവും , ജന്മിയില്‍ നിന്നും പാട്ടകരാറുണ്ടാക്കി ഭൂമിവാങ്ങി അവനെക്കൊണ്ട് വയലില്‍ പണിയെടുപ്പിച്ച ഇടത്തട്ടുകാരന്റെ കുടുമ്പത്തിനു പരമാവധി പതിനഞ്ചേക്കരും ഭൂമി നേടിക്കൊടുത്ത് നെല്ലുനടുന്ന നാടന്‍ ജന്മികുടുമ്പത്തിനു പരമാവധി പതിനഞ്ച് ഏക്കറും മുന്തിയ ഇനം തോട്ടം ഉടമകളായ ജന്മിമാര്‍ ക്ക് തോന്നിയപോലെ ഏക്കറും ഭൂമി പരിമിതപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം ആ സമരത്തിന്റെ ഉല്പന്നമായിരുന്നു. ദീര്‍ ഘദര്‍ ശനത്തോടെ അന്നുകൊടുത്ത മുപ്പത്തിയഞ്ചു സെന്റ് പോരാതെവന്നു തെരുവിലായ വന്റെ പുതിയതലമുറയ്ക്കുവേണ്ടി തുടങ്ങിയ രണ്ടാം ഭൂസമരവും പാതിവെന്തു കിടക്കുന്നുണ്ട്. കേന്ദ്രന്‍ ഗ്യാസ് 9 കുറ്റിയാക്കി പരിമിതപ്പെടുത്തിയതിനാല് ബാക്കി വേവിക്കാനേ കഴിയുന്നില്ല. അന്ന് ഇവര്‍ ക്കും പതിനഞ്ചേക്കര്‍ കൊടുത്തിരുന്നെങ്കില്‍ ഇങ്ങ്നനെയൊരു സമരത്തിനു അവസരം കിട്ടുമായിരുന്നുവോ ? അതാണു പാര്‍ ട്ടിയുടെ ദീര്‍ ഘദര്‍ ശനം .
സ്വകാര്യ സ്വത്തുക്കള്‍ ഇല്ലാതാക്കുന്നതിനു ഉള്ള സ്വത്തുക്കള്‍ പാടശേഖരസമിതികള്‍ വഴി പാര്‍ ട്ടിയുടേതാക്കി കമ്യൂണിസം നടപ്പാക്കുന്നതിനുള്ള പുതിയ സമരമാണ് നെല്‍വയല്‍ സം രക്ഷണ സമരം ... നെല്‍ വയലുകളില്‍ കൊടികുത്തിപാര്‍ ട്ടിയുടേതാക്കിക്കൊണ്ടു നടക്കുന്ന ഈ സമരം ആവശ്യമുള്ളിടത്ത് സായുധ വിപ്ളവമാക്കനും പാര്‍ ട്ടിക്കുകഴിഞ്ഞിട്ടുണ്ട്.അര്‍ ദ്ധരാത്രിയിലെ ചെങ്കല്ലുമോഷണം ഈ സമരത്തിന്റെ പ്രത്യേക മുറയാണ്. ബക്കളം വയലില്‍  അന്ചുസെന്റു ഭൂമിവാങ്ങി വീടുവെക്കാനൊരുങ്ങിയ പട്ടികജാതിക്കാരെപോലെയുള്ള ഭൂമാഫിയ ക്കെതിരെ പാര് ട്ടി നടത്തുന്ന സമരത്തില്‍ നിന്നും രണ്ടു വിള നെല്ലുനടുന്ന ഏക്കറുകണക്കിനു വയല്‍ നികത്തുന്നവരെ അതില്‍ മാര്‍ ബിള്‍ കടതുടങ്ങി ഉദ്ദ്ഘാടനത്തിനു കേന്ദ്രകമ്മറ്റി അം ഗത്തെ ക്ഷണിക്കണം എന്ന വ്യവസ്ഥയില്‍ ഒഴിവാക്കാനും ആമാശയപരമായകാരനങ്ങളാല്‍ പാര്‍ ട്ടി ഉദാരതകാട്ടിയിട്ടുണ്ട്. പകല്‍ കൊടികുത്തുന്നതിനും , പാര് ട്ടിയുടെ ആമാശയപരമായ വ്യവസ്ഥകള്‍  പാലിച്ചാല്‍  രാത്രി അത് അഴിച്ചുമാറ്റുന്നതിനും വിദഗ്ദ്ധ പരിശീലനം ലഭിച്ചചുകപ്പു വളണ്ടിയര്‍ മാരെയും പാര്‍ ട്ടി ഒരുക്കിയിട്ടുണ്ട്. പാര്‍ ട്ടിയുടെ ആണിക്കല്ലിളക്കുക എന്നതാണ്, ഈ സേനയുടെ ചുമതല.
പാതയോര പാചകമല്‍ സര വിപ്ളവം പങ്കാളിത്തമില്ലാതെപോയ പങ്കാളിത്ത പെന്‍ ഷന്‍ വിപ്ളവം , അഞ്ചുപത്തിന ആവശ്യങ്ങള്‍ ക്കു ജനത്തെ 48 മണിക്കൂര്‍ ബന്ധിയാക്കിയ ഹര്‍ ത്താല്‍ , തുടങ്ങിയ നേരം പോക്കു വിപ്ലവങ്ങളും ആമാശയപരമായി വിജയത്തിലെത്താനുള്ള പാര്‍ ട്ടിയുടെ ചെപ്പടിവിദ്യകളാണ്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ ക്ക പരിപാടി ഗിന്നസ് ബുക്കിലേക്കൊരു എളുപ്പവഴിയോ ?



ഊണും ഉറക്കവുമൊഴിഞ്ഞ് പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്ന മുഖ്യമന്ത്രി, അദ്ദേഹത്തെ സഹായിക്കാന്‍ അതതു ജില്ലയിലെ ജനപ്രതിനിധികളും മന്ത്രിമാരും , ആഴ്ചകള്‍ ക്കുമുന്പുതന്നെ പരാതി സ്വീകരിക്കാന്‍ കലക്ടറേറ്റുകളില്‍ സം വിധാനം , അതു പരിശോധികുന്നതിനു മറ്റെല്ലാ ജോലികളും മാറ്റിനിര്‍ ത്തി ഒരുമനസ്സൊടെ പ്രവര്‍ ത്തിച്ച സര്‍ ക്കാര്‍ ഉദ്യോഗസ്ഥന്‍ മാര്‍ . സ്വീകരിച്ച പരാതികള്‍ അപാകം കൂടാതെ പരിശോധിച്ച് നടപടിസ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് . എന്തൊക്കെയായിരുന്നു കേരളമുഖ്യമന്ത്രിയുടെ ബഹുജന സമ്പര്‍ ക്ക പരിപാടിയെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകള്‍ . അസൂയമൂത്ത പ്രതിപക്ഷം അദ്ദേഹം വില്ലേജ് ഓഫീസറുടെ ജോലിയാണു ചെയ്യുന്നതെന്നു കെറുവുപറഞ്ഞു. വേണ്ടവിധത്തില്‍ അന്വേഷണം നടത്താതെ സര്‍ ക്കാര്‍ പണം അനര്‍ ഹര്‍ ക്കു വാരിക്കോരിനല്കിയെന്നായിരുന്നു മറ്റുചിലരുടെ ആക്ഷേപം . ആയിരം രൂപ ചെലവാകി ടാക്സി പിടിച്ച് എത്തി മുഖ്യമന്ത്രിയെ കണ്ടയാള്‍ ക്ക് 500 രൂപയാണു ധനസഹായം കിട്ടിയതെന്നായിരുന്നു ചിലരുടെ പരാതി. സത്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേത്രുത്വം നല്കിയ ഈ പരാതിമാമാങ്കത്തില്‍ നടന്നതെന്താണ്?
കണ്ണൂരില്‍ നൂറില്‍ പരം മുറികളുള്ളൊരു വാണിജ്യ കെട്ടിട സമുച്ചയമുണ്ട്. ജില്ലാകലക്ടറുടെയും , പോലീസ് മേധാവിയുടെയും മ്മൂക്കിനു താഴെയുള്ള ഈ കെട്ടിടസമുച്ചയത്തില്‍ നഗരസഭ അം ഗീകരിച്ചുനല്കിയ പ്ളാനില്‍ വാഹന പാര്‍ ക്കിങ്ങിനുള്ള സ്ഥലവും മൂത്രപുരകളുമെല്ലാം നിയമമനുശാസിക്കുന്നതുപോലെതന്നെയുണ്ടായിരുന്നു. പക്ഷേ ഫലത്തില്‍ അതൊന്നുമുണ്ടായിരുന്നില്ല. മുറികള്‍ ക്ക് നമ്പര്‍ അനുവദിച്ചുകഴിഞ്ഞശേഷം ഇവയൊക്കെ നമ്പര്‍ ലഭിച്ചിട്ടില്ലാത്ത മുറികള്‍ എന്ന നിലയില്‍ നേരത്തേ നിശ്ചയിച്ച പ്രകാരം രേഘചെയ്തു കൈമാറുകയായിരുന്നു. നമ്പര്‍ അനുവദിച്ചതിലെ വ്യവസ്ഥപ്രകാരം പാര്‍ ക്കിങ്ങിനു മാറ്റിവെക്കേണ്ട ഭാഗം കൈമാറ്റം ചെയ്യപ്പെടുന്നതോടെ അതുകൂടി കണക്കിലെടുത്തു നല്കിയ നമ്പറുകള്‍ അസാധുവാകുന്നുവെന്നത് കണക്കിലെടുക്കാതെ മുനിസിപ്പല്‍ ഉദ്യോഗസ്ഥന്‍ മാര്‍ മുറികളുടെ ജമമാറ്റിക്കൊടുക്കുകയായിരുന്നു. ഇതിനെതിരെ 2009 ല്‍ തന്നെ നഗരസഭയ്ക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല. 
ഇതിനിടയില്‍ പാര്‍ ക്കിങ്ങ് സ്ഥലത്തെ മുറികള്‍ ക്കുമേല്‍ പുതിയ കെട്ടിട നമ്പറും കണ്ടു. ഇതു സം ബന്ധിച്ച് ലഭിച്ച വിവരാവകാശ രേഘകള്‍ നല്കുന്നത് ഞെട്ടിക്കുന്ന വിവരമായിരുന്നു. മുകള്‍ നിലയിലെ 200 ചതുരശ്ര അടി വിസ്തീര്ണമുള്ള ആറു മുറികള്‍ അതേ വലുപ്പത്തില്‍ ഇരട്ടിപ്പിച്ചതായി രേഘയുണ്ടാക്കി അപേക്ഷനല്കി അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ റിപ്പോര്‍ ട്ടും ഉണ്ടാക്കി അനുവദിച്ചവയായിരുന്നു ആ നമ്പറുകള്‍ . ഇതൊക്കെ ചൂണ്ടിക്കാട്ടിയിട്ടും നഗരസഭയ്ക്ക് കുലുക്കമില്ലായിരുന്നു.
ഈ സാഹചര്യത്തിലായിരുന്നുജനസമ്പര്‍ ക്ക പരിപാടിയുമായി മുഖ്യമന്ത്രി കണ്ണൂരിലെത്തുന്ന പ്രഖ്യാപനമുണ്ടായതും , യധാസമയം തന്നെ ഇതുസം ബന്ധിച്ച് പരാതിനല്കിയതും . നഗരസഭയ്ക്കെതിരെ നല്കിയ പരാതിയില്‍ അന്വേഷണ ചുമതല നഗരസഭയ്ക്കു തന്നെയാണു നല്കിയതെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ വിവരങ്ങളുമായി അപ്പീല്‍ തയ്യാറാക്കി. പരിപാടിയുടെ രീതി അനുസരിച്ച് ടോക്കന്‍ വാങ്ങി ജനസമ്പര്‍ ക്കപരിപാടിയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കാന്‍ എത്തി. പരാതികളുടെ ബാഹുല്യം കാരണം മുഖ്യമന്ത്രിക്കു വേണ്ടി പരാതി സ്വീകരിക്കാന്‍ മന്ത്രിമാരും എം എല്‍ എ മാരും കൂറ്റി രം ഗത്തെത്തിയതോടെ പരാതി മന്ത്രി കെ പി മോഹനനു കൈമാറി. നടപടിക്ക് വേഗതയുറപ്പാകാന്‍ കോപ്പി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വ്യക്തിപരമായി അടുത്ത ബന്ധമുള്ള മന്ത്രി കെ സി ജോസഫിന്റെ ഓഫീസിലേക്കും ഫാക്സുവഴി അയച്ചുകൊടുത്തു. കെ സി ജോസഫിന്റെ ഓഫീസില്‍ ജോലിചെയ്യുന്ന 1986 മുതല്‍ അടുത്ത പരിചയമുള്ള കണ്ണൂരിലെ സര്‍ വീസ് സം ഘടനാ നേതാവുകൂടിയായ സുഹ്രുത്തിനെ വിളിച്ച് പരാതി മന്ത്രി കെ സി ജോസഫ് കണ്ട്വെന്ന് ഉറപ്പുവരുത്തനമെന്നും അപേക്ഷിക്കുകയും പരാതി വ്യക്തതയോടെ തന്നെ അവിടെ കിട്ടിയിട്ടുണ്ടെന്നും , അന്ന് കേരളത്തിനു പുറത്തായിരുന്ന മന്ത്രി തിരിച്ചെത്തിയ ഉടന്‍ സ്രദ്ധയില്‍ പെടുത്താമെന്ന ഉറപ്പും വാങ്ങി. 

ആദര്‍ ശത്തിന്റെ ആള്‍ രൂപങ്ങളായ ഉമ്മന്‍ ചാണ്ടിക്കും , കെ സി ജോസഫിനുമാണു പരാതി കൈമാറിയത്. അതും വ്യക്തമായ തെളിവുകളോടെ. നടപടി ഉറപ്പായിരിക്കും എന്ന വിശ്വാസത്തോടെ മാസങ്ങള്‍ കാത്തിരുന്നു. നടപടികള്‍ ഒന്നുമില്ലെന്നുകണ്ട് കാര്യമറിയാന്‍ ജില്ലാകലക്ടറേറ്റിലെ പബ്ളിക് ഇന്‍ ഫര്‍ മേഷന്‍ ആഫീസര്‍ ക്ക് വിവരാവകാശം നല്കി, പക്ഷേ അപ്പീലിനെന്തു സം ഭവിച്ചുവെന്ന വിവരം മാത്രമില്ല. അതിനു അപ്പീലും നല്കി കാത്തിരിക്കുന്നതിനിടയില്‍ ജനസമ്പര്‍ ക്ക പരിപാടി സം ബന്ധിച്ച് ചോദിച്ച പൊതുവായ ചോദ്യങ്ങള്‍ ക്ക് ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു.ജില്ലയിലെ വിവിധ വകുപ്പുകള്‍ ക്ക് ലഭിച്ച 28639 പരാതികളില്‍ 21970 പരാതികളും തീര്‍ പ്പുകല്പിച്ചെന്നും 6509 പരാതികള്‍ പരിഗണനയിലാണെന്നും ,ഒരെണ്ണം പോലും തള്ളിയിട്ടില്ലെന്നുമായിരുന്നു ഒരു വിവരം  - അതായത് കഴമ്പില്ലാത്ത ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഒനും തള്ളിയിട്ടില്ലെന്നുമുള്ള ഹിമാലയന്‍ നുണയായിരുന്നു അതിലൊന്ന്. 
പരാതികള്‍ ഇനം തിരിച്ച് രേഘപ്പെടുത്തിയിട്ടില്ലെന്ന് ഒരു കത്തിലും , വിജിലന്‍ സിനു അയച്ച പരാതികളുടെ എണ്ണം പതിനേഴാനെന്നുമറ്റൊന്നിലും വൈരുദ്ധ്യം നിറഞ്ഞ വിവരങ്ങള്‍ , പിന്നെ അപ്പീലുകളുടെ കണക്ക് പ്രത്യേകം രേഘപ്പെടുത്തിയിട്ടില്ലെന്നും , അപ്പീലുകള്‍ ക്ക് രശീതി നല്കിയിട്ടില്ലെന്നും ഉള്ള കുറ്റസമ്മതവും ചുരുക്കിപറഞ്ഞാല്‍ മണിക്കൂറുകളോളം കാത്തുനിന്ന് ബഹുജനം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും , ജന പ്രതിനിധികളുടെയും കയ്യില്‍ കൊടുത്ത പരാതികളുടെ കണക്കുപോലും ഇല്ലെന്നു സാരം .ഇനി അപേക്ഷകള്‍ വാങ്ങി ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ചുകൊടുക്കല്‍ മാത്രമായിരുന്നെങ്കില്‍ ഈ മുഖ്യമന്ത്രി ഒരു തപാല്‍ സെക്ഷന്‍ ക്ളര്‍ ക്കിന്റെ പണിപോലും വേണ്ടവിധത്തില്‍ ചെയ്യാനറിയാത്തയാളാണെന്നു പറയേണ്ടിവരും . കാരണം അയാളുടെ പക്കലും കാണും കിട്ടിയ അപേക്ഷകളുടെയും അവ ആര്‍ ക്കൊക്കെ അയച്ചുകൊടുത്തുവെന്നതിന്റെയും കണക്ക്..
ഇനി മുഖ്യമന്ത്രിയില്‍ നിന്നും ഉത്തരം ലഭിക്കേണ്ട ചില ചോദ്യങ്ങള്‍  ബാക്കി. എന്തിനുവേണ്ടിയായിരുന്നു അങ്ങയുടെ ജനസമ്പര്‍ ക്കം ? ഉറക്കമൊഴിച്ച് വാങ്ങിക്കൂട്ടിയ പരാതികളുടെ എണ്ണം പോലും അറിയാത്ത സം വിധാനമാണെങ്കില്‍  ഇത്രകഷ്ടപ്പെട്ട് ഈ പരാതികള്‍ വാങ്ങിക്കൂട്ടിയതെന്തിനായിരുന്നു ? അങ്ങയുടെ വ്യക്തിത്വത്തില്‍ വിശ്വസിച്ച് ഒരുനോക്കുകണ്ട് പരാതിപറയാന്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഓടിക്കൂടിയ പതിനായിരക്കണക്കിനു ജനതയെ ഒരുമിച്ചുപറ്റിച്ചതെന്തിനുവേണ്ടിയായിരുന്നു ? ആനകൊടുത്താലും ആശകൊടുക്കരുതെന്നാണു പഴമൊഴി. അതു കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ആളുകളെ പറ്റിച്ചയാള്‍ എന്നനിലയില്‍ ഗിന്നസ് ബുക്കില്‍ പാഎരുവരുന്നതിനുവേണ്ടിയായിരുന്നെങ്കില്‍ എനിക്കുപരാതിയില്ല. അങ്ങനെയെങ്കിലും എന്റെ പ്രിയങ്കരനായ ജനനായകന്‍ ഉമ്മന്‍ ചാണ്ടിയുടെ പേര്‍ ഗിന്നസ് ബൂക്കില്‍ കയറി അദ്ദേഹവും ചരിത്രത്തിന്റെ ഭാഗമാവട്ടെ.

വിജിലന്‍ സ് എന്നപേരില്‍ ഒരു തപാല്‍ വകുപ്പ്




അഴിമതിക്കാര്‍ ക്കെതിരെ പരാതിയുമായി വിജിലന്‍സിനെ സമീപിക്കുന്നവര്‍ ജാഗ്രതൈ....വിജിലന്‍ സിനു ലഭിക്കുന്ന പരാതിയില്‍ എന്തു നടപടിയാ ണുണ്ടാവുന്നത് ?പരാതി ലഭിച്ചാല്‍ വിജിലന്‍ സ് ഡയരക്റ്റര്‍ പ്രാധമീക അന്വേഷണത്തിനുത്തരവിടുമെന്നും , പിന്നീട് പ്രധമദ്രുഷ്ട്യാ തെളിവുണ്ടെന്നുകണ്ടാല്‍ അന്വേഷണത്തിനുള്ള അനുമതിക്കായി സര്‍ ക്കാറിനെഴുതുമെന്നും , അനുമതി ലഭിച്ചാല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ ക്കെതിരെ നടപടിയെടുക്കുമെന്നും പരതിക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാമായി സൂക്ഷിക്കുമെന്നൊക്കെയാണു കരുതുന്നതെങ്കില്‍ തെറ്റി...  കോടികള്‍ കൊണ്ടമ്മാനമാടുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയയെക്കുറിച്ചാണു പരാതിയെങ്കില്‍ ഒറ്റുകാരുടെ റൊളിലാവും അവര്‍ .

അഴിമതി നടത്തിയത് നഗരസഭാ ഉദ്യോഗസ്ഥരാണെങ്കില്‍ പരാതി നഗരകാര്യ ഡയരക്റ്റര്‍ വഴി നഗരസഭയ് ക്ക് അയച്ചുകൊടുക്കും ,പിന്നെ എല്ലാവര്‍ ക്കും കൂടി തെളിവുകള്‍ നശിപ്പിക്കാനും പഴുതുകള്‍ ഉണ്ടാക്കാനും വേണമെങ്കില്‍ പരാതിക്കാരനെ തന്നെ ഇല്ലാതാക്കനും എളുപ്പം . അയച്ചുകൊടുക്കുന്നത് നഗരകാര്യ ഡയരക്ടര്‍ ക്ക് വകുപ്പുതല അന്വേഷണത്തിനു വേണ്ടിയായതിനാല്‍ എന്തു സം ഭവിച്ചാലും വിജിലന്‍ സിനു കുറ്റവും ഇല്ല. 

വിജിലന്‍ സ് ഡയരക്ടര്‍ മാത്രമാണു അങ്ങനെയെന്നു കരുതുന്നുണ്ടെങ്കില്‍ തെറ്റി. വിജിലന്‍ സിന്റെ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയും അതില്‍ ക്കൂടുതല്‍ ഒന്നു ചെയ്യില്ല. ഇത്രയും പറഞ്ഞത് കളവാണെന്നു കരുതുന്നവര്‍ ക്കുവേണ്ടി വീലന്‍ സ് ഡയരക്ടറുടെയും വിജിലന്‍ സ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെയും ഓഫീസില്‍ നിന്നും വിവരാവകാശം ഉപയോഗിച്ച് എടുത്ത രേഘകള്‍ ഇതാ. സാക്ഷാല്‍ വിജിലന്‍ സ് മന്ത്രി അന്വേഷണം നടത്തിക്കോളാം , തനിക്ക് പരാതി അയക്കൂ എന്ന്  ഫേസ് ബൂക്കിലൂടെ ആവശ്യപ്പെട്ടപ്രകാരം അദ്ദേഹത്തിനു അയച്ചുകൊടുത്ത പരാതിയുടെ ഗതി ഇതാണെങ്കില്‍ പൊതുവായ സ്ഥിതി എന്താവുമെന്നു പറയാനുണ്ടോ.

അഴിമതി അന്വേഷിക്കുന്നത് റവന്യൂ ഇന്‍ സ്പെക്ടര്‍ 

വിജിലന്‍ സ് ഡയരക്ടറുടെ കത്തുപ്രകാരം ലഭിച്ച താങ്കളുടെ 2/2/12 ലെ പരാതി എന്ന് വിഷയത്തില്‍ നഗരകാര്യഡയരക്ടര്‍ 2012 ജൂണ്‍ 13നു പരാതിക്കാരനയച്ച ജി 1 - 3619 നമ്പര്‍ എഴുത്താണു വിചിത്രമായ അഴിമതിയന്വേഷണത്തിന്റെ പുതിയ സമ്പ്രദായത്തിനു തെളിവ്. പരാതിയിലെ വിഷയം താഴത്തെ നിലയിലെ പാര്‍ ക്കിങ്ങിനുമാറ്റിവെച്ച സ്ഥലത്ത് നിര്‍ മിച്ച ആറുമുറികള്‍ ക്ക് നിയമമനുസരിച്ച് നമ്പര്‍ നല്‍ കാന്‍ കഴിയില്ലെന്നതിനാല്‍ പകരം തൊട്ടു മുകളിലത്തെ നിലയില്‍ 200 ചതുരശ്ര അടി വിസ്ത്രീര്‍ ണമുള്ള ഒരു മുറിവീതം കൈവശമുള്ള ആറുപേര്‍ മുകളിലത്തെ മുറികള്‍ വിഭജിച്ച് രണ്ടാക്കിമാറ്റിയിട്ടുണ്ടെന്നവ്യാജ പ്രസ്താവനയും പ്ളാനുമായി സമര്‍ പ്പിച്ച അപേക്ഷയില്‍ അന്വേഷണം നടത്തിയ റവന്യൂ ഇന്‍ സ്പെക്ടര്‍ ഇല്ലാത്തമുറി ഉണ്ടെന്നു റിപ്പോര്‍ ട്ട് നല്കി ആറു നമ്പറുകള്‍ അനുവദിക്കുകയും , ഉടമകള്‍ അത് താഴത്തെ നിയമവിരുദ്ധ മുറികള്‍ ക്ക് ഉപയോഗിക്കുകയും ചെയ്തത്.
        പരാതി നല്കിയത് വിജിലന്‍ സിന്റെ             മന്ത്രി തിരുവഞ്ചൂര്‍  രാധാകൃഷ്ണന്. അദ്ദേഹം അന്വേഷണത്തിനു അയച്ചതു വിജിലന്‍സിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക്. ഒടുവില്‍ അന്വേഷണ ചുമതല കിട്ടിയതോ നഗരസഭയിലെ തന്നെ റവന്യൂ ഇന്‍ സ്പെക്ടര്‍ ക്ക്. കുറ്റക്കാര്‍ ആണെങ്കില്‍  റവന്യൂ ഇന്‍സ്പെക്ടറെക്കാള്‍ മുകളിലുള്ള നഗരസഭാ ഉദ്യോഗസ്ഥന്‍ മാരും . എന്നിട്ടും അന്വേഷണം നടത്തിയ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എഴുതി  മുകളിലത്തെ മുറികള്‍ വിഭജിച്ച് നമ്പര്‍ നല്കിയതും , ഉടമകള്‍ അത് പാര്‍ ക്കിങ്ങ് സ്ഥലത്തെ നിയമവിരുദ്ധ മുറികള്‍ ക്ക് ഉപയോഗിച്ചതായി ക്കണ്ടതും . എന്നിട്ടും അഴിമതിക്കാര്‍ ക്കെതിരെ കേസെടുക്കാന്‍ നിര്‍ ദ്ദേശമില്ല. മുനിസിപ്പല്‍ എഞ്ചിനീയര്‍ നിയമവിരുദ്ധ നിര്‍ മാനം പൊളിച്ചുകൊള്ളുമെന്ന ഉറപ്പും . 
നഗരകാര്യ ഡയരക്ടറുടെ രണ്ടാമത്തെ കത്താണു അതിലേറെ വിചിത്രം . അഴിമതിയും , വ്യാജ രേഘ ചമ്യ്ക്കലും വിശ്വാസവന്ചനയും ഉള്‍ പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തിയവര്‍ ക്കെതിരെ നടപടിയെടുക്കുന്നത് തടഞ്ഞുല്കൊണ്ട് ട്രൈബുണല്‍ ഉത്തരവായതിനാല്‍ താന്‍ നിസ്സഹായനാണെന്നായിരുന്നു അത്. രണ്ടായി വിഭജിച്ചെന്നും പറഞ്ഞ് പുതിയ ആറു മുറികള്‍ ക്ക് നമ്പര്‍ നല്കിയാവസരത്തില്‍ അതില്‍ ഒന്നില്‍ പ്രവര്‍ ത്തിക്കുന്നത് ന്യൂ ഇന്ത്യന്‍ എക്സ് പ്രസ്സ് ദിനപത്രത്തിന്റെ കണ്ണൂരിലെ ഓഫീസാണെന്നകാര്യം ആരും ശ്രദ്ധിച്ചുപോലുമില്ലെന്നതാണു വിചിത്രം . അല്ലെങ്കിലും ആരെ പേടിക്കാനാണ്? വിജിലന്‍ സിനു പരാതികൊടുത്താലും അന്വേഷിക്കേണ്ടത് നഗരസഭയിലെ റവന്യൂ ഇന്‍ സ്പെക്ടറല്ലെ, അദ്ദേഹത്തിന്റെ സമ്മതമില്ലാതെ കേസെടുക്കാന്‍ വിജിലന്‍ സ് വളര്‍ ന്നിട്ടില്ലല്ലോ അല്ലേ. ഇതാണു നമ്മുടെ വിജിലന്‍ സ് അന്വേഷണം  - അതിവേഗം ബഹുദൂരം - ഒപ്പം അഴിമതിക്കാര്‍ ക്ക് വികസനവും - പരാതിക്കാര്‍ ക്ക് കരുതലായി അപായഭീഷണിയും 

ഇനിയെങ്കിലും നമുക്ക് വിജിലന്‍ സ് വകുപ്പിന്റെ പേര്‍ തപാല്‍ വകുപ്പ് എന്നാക്കിക്കൂടെ ? അറിയാതെ പരാതിയില്‍ സ്വന്തം പേരും വിലാസവും വെച്ചുപോകുന്നവരുടെ ജീവന്‍ രക്ഷിക്കാനെങ്കിലും അതുപകരിക്കുമല്ലോ.