Sunday, March 31, 2013

തിരിഞ്ഞോടുന്ന ധനകാര്യ നയം 



ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചരിത്രം വിശകലനം ചെയ്യുമ്പോള്‍ തീര്‍ ച്ചയായും നമ്മള്‍ അതിനെ  ക്രിസ്തുവിനു മുമ്പും പിമ്പും എന്ന് കലണ്ടര്‍ വിഭജിക്കുന്നതുപോലെ 1993 ജനുവരി 22നു മുമ്പും ശേഷവും എന്നു രണ്ടായി വിഭജിക്കേണ്ടിവരും , കാരണം  നരസിം ഹം കമ്മറ്റിയുടെ ശുപാര്‍ ശകള്‍ പരിഗണിച്ച് പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ ത്തനത്തിനാവശ്യമായ മാര്‍ ഗ്ഗനിര്‍ ദ്ദേശങ്ങള്‍ റിസര്‍ വ് ബാങ്ക് പുറപ്പെടുവിച്ചതന്നായിരുന്നു. യേശുവിനു മുമ്പുവന്ന സ്നാപഹ യോഹന്നാനെപോലെ 1993 ജുണ്‍ 24 നു പിറവികൊണ്ട ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ വിസ്മരിക്കുകയല്ല. 1969ല്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ബാങ്ക് ദേശസാല്‍ കരണം എന്ന മഹത്തായ വിപ്ളവത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ ദിവസം ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തില്‍ അത്രകണ്ടു പ്രാധാന്യമര്‍ ഹിക്കുന്നു. .
ഇന്ത്യയിലെ 14 വന്‍ കിട ബാങ്കുകളെയായിരുന്നു 1969 ജൂലയ് 19 നു അര്‍ ദ്ധരാത്രിമുതല്‍ ഇന്ദിരാഗാന്ധി ദേശസാല്‍ കരണത്തിലൂടെ ഇന്ത്യയിലെ ലക്ഷോപലക്ഷം ജനങ്ങളുടേതാക്കിമാറ്റിയത്. 1969 ആഗസ്ത് 9 നു പാര്‍ ലമെന്റ് ബാങ്ക് ദേശസാല്‍ കരണം നിയമമാക്കി മാറ്റിയതോടെ ഇന്ദിരാഗാന്ധിയുടെ വിപ്ളവകരമായ ആ തീരുമാനം ലോക ബാങ്കിങ് ചരിത്രത്തിലെ തന്നെ നാഴികക്കാല്ലായിമാറി. ദേശസാല്‍ കരണം ഇന്ത്യയ്ക്ക് നേട്ടം മാത്രമാണുണ്ടാക്കിയതെന്ന തിരിച്ചറിവില്‍ 1980ല്‍ 6 വാണിജ്യ ബാങ്കുകള്‍ കൂടി ദേശസാല്‍ കരീക്കപ്പെട്ടു. എന്നിട്ടും  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആഗോള സാമ്പത്തിക മാന്ദ്യത്തിലും ഉലയാത്തവണ്ണം കരുത്തുറ്റതാക്കിമാറ്റിയ ആ മഹത്തായ നേട്ടം നമ്മുടെ ഭരണാധികാരികള്‍  വേണ്ടെന്നുവെച്ചത് ആര്‍ ക്കുവേണ്ടിയായിരുന്നെന്നും , എന്തിനുവേണ്ടിയായിരുന്നെന്നും അതുകൊണ്ട് നാം നേടിക്കൊണ്ടിരിക്കുന്നതെന്താണെന്നും  വിശകലനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

ധനമന്ത്രിയായിരുന്ന തന്നോടാലോചിക്കാതെ ബാങ്ക് ദേശസാല്‍ കരണം പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ നയത്തില്‍ പ്രതിഷേധിച്ച് ധനകാര്യമന്ത്രിപദം രാജിവെച്ച മൊറാര്‍ ജി ദേശായിയുടെ കാഴ്ചപ്പാടുകളായിരുന്നു ബാങ്കിങ്ങ് രം ഗത്തെ ദേശസാല്‍ കരണത്തിനെതിരായ കാഴ്ചപ്പാടുകളില്‍ പ്രധാനം . പക്ഷേ ബാങ്കുകളെ പൂര്‍ ണമായും റിസര്‍ വ് ബാങ്കിന്റെ വായ്പാനയം കൊണ്ട് നിയന്ത്രിച്ച് അവയെ സാമൂഹ്യവല്‍ കരിക്കണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ദേശസാല്‍ ക്കരണത്തോളം തന്നെ പ്രാധാന്യമര്‍ ഹിക്കുന്ന ഒന്നാണ്. അതായത് ദേശസാല്‍ ക്കരിച്ചില്ലെങ്കിലും ബാങ്കുകളെ കയറൂരിവിടരുതെന്നും , സാമൂഹ്യപരമായി ഉപയോഗിക്കണമെന്നും നിര്‍ ബ്ബന്ധബുദ്ധി അദ്ദേഹത്തിനുമുണ്ടായിരുന്നു. അദ്ദേഹം അവതരിപ്പിച്ച ലീഡ് ബാങ്ക് സ്കീം അതിന്റെ തെളിവുതന്നെയാണ്.

കണ്ണില്‍ പൊടിയിടാന്‍ ഒരു ഓം ബുഡ്സ്മാന്‍ :

ബാങ്കുകളെക്കുറിച്ച് ഉപഭോക്താക്കള്‍ ക്കുള്ള പരാതികള്‍ കേള്‍ ക്കാന്‍ റിസര്‍ വ്വ് ബാങ്കിന്റെ കീഴില്‍ ഓം ബുഡ്സ്മാനെ നിയമിച്ചത് 1995ല്‍ ആയിരുന്നു. തുടര്‍ ന്ന് 2002ലും 2006 ലും പരിഷ്കരിക്കപ്പെട്ടുവെങ്കിലും ബാങ്കിങ്ങ് ഓം ബുഡ്സ്മാന്‍ പൊതുജനങ്ങള്‍ ക്ക് ഒരുഗുണവും ചെയ്യാത്ത, ബാങ്കുകള്‍ ക്കെതിരെ കോടതികളില്‍ കേസും പത്രങ്ങളില്‍ അതിന്റെ വാര്‍ ത്തയും വരുന്നത് ഒരു പരിധിവരെയെങ്കിലും തടയാനുള്ള വെറും ഒരു മധ്യസ്ഥക്കാരന്‍ മാത്രമായി ഇന്നും തുടരുന്നു. ബാങ്കുകള്‍ ക്കെതിരെ റിസര്‍ വ് ബാങ്കിന്റെയും ഖാദി കമ്മീഷന്റെയും സര്‍ ക്കുലറുകള്‍ ലം ഘിച്ച് പകല്‍ കൊള്ള നടത്തുന്നത് തെളിവു സഹിതം ചൂണ്ടിക്കാട്ടി നല്കിയ പരാതിപോലുംവായിച്ചുനോക്കാതെ അതുമിതും പറഞ്ഞു  തള്ളി കെടുകാര്യസ്ഥതയില്‍ റക്കോര്‍ ഡിട്ട സം വിധാനമാണു ഇന്നും ബാങ്കിങ് ഓം ബുഡ്സ്മാന്‍ .

റിസര്‍ വ് ബാങ്കിന്റെ റൂറല്‍ പ്ളാനിങ്ങ് ആന്റ് ക്രഡിറ്റ് ഡിപാര്‍ ട്ട്മെന്റ്.

മുന്‍ ഗണനാവിഭാഗത്തില്‍ പ്പെടുന്ന വായ്പകള്‍ സം ബന്ധിച്ച റിസര്‍ വ് ബാങ്കിന്റെ നയങ്ങള്‍ രൂപീകരിക്കുന്നതും , നടപ്പാക്കുന്നതിനു വേണ്ട നിര്‍ ദ്ദേശങ്ങള്‍ ബാങ്കുകള്‍ ക്ക് നല്കുന്നതും റിസര്‍ വ് ബാങ്കിലുള്ള ആര്‍ പി സി ഡി വിഭാഗമാണ്. ചെറുകിട വ്യവസായങ്ങള്‍ ക്കും ഗ്രാമവ്യവസായങ്ങള്‍ ക്കും മറ്റുമുള്ള പലിശാനിരക്കുകളും വായ്പാ വ്യവസ്ഥകളുമെല്ലം നിശ്ചയിക്കുന്നത്. കെ വി ഐ സി പോലുള്ള കേന്ദ്ര സര്‍ ക്കാര്‍ ഏജന്‍ സികള്‍ ക്കും ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണാധികാരം നിലവിലുണ്ട്. ഇവയുടെ ഏകോപനം ലീഡുബാങ്കുകളുടെ ചുമതലയാണ്. കണ്ണൂര്‍ കാസറഗോഡ് ജില്ലകളുടെ ലീഡ് ബാങ്കായ സിന്തിക്കറ്റ് ബാങ്ക് പോലും റിസര്‍ വ് ബാങ്കിന്റെ ആര്‍ പി സിഡി വിഭാഗവും കെ വി ഐ സി യും മറ്റും പുറപ്പെടുവിക്കുന്ന സര്‍ ക്കുലറുകള്‍ ക്ക് അതെഴുതിയ കടലാസിന്റെ വിലപോലും കല്‍ പ്പിക്കാറില്ല എന്നുമാത്രമല്ല, ഇത്തരം സര്‍ കുലറുകളെപറ്റി അറിയില്ലെന്നും , അത്തരം സര്‍ ക്കുലറുകളല്ല വായ്പാകരാറിലെ വ്യവസ്ഥകളാണു പ്രധാനം എന്നും  കോടതിയില്‍ മൊഴി നല്കുന്നതിനും യാതൊരു മടിയും കാട്ടുന്നില്ല എന്നുകൂടി വരുമ്പോള്‍ ഇതു സ്വകാര്യ ബാങ്കുകളുടെ കടന്നുവരവിനു ശേഷം ഇന്ത്യയി;എ ബാങ്കിങ് രം ഗം എങ്ങോട്ടാണു പോകുന്നതെന്നതിന്റെ വ്യക്തമായ ദിശാസൂചികയാകുന്നു. ഇത്തരം വിഷയങ്ങളില്‍ ലഭിക്കുന്ന പരാതികളില്‍  ബാങ്കിന്റെ ഹെഡ് ഓഫീസിനു പരാതിനല്കാന്‍ ഉപദേശിക്കുകമാത്രമാണു റിസര്‍ വ് ബാങ്കിന്റെ ആര്‍ പി സി ഡി വിഭാഗവും  ചെയ്യുന്നത് എന്നത് സ്ഥിതിഗതികളുടെ ഗൌരവം വര്‍ ദ്ധിപ്പിക്കുന്നു..

സാമാന്യ നീതി നിഷേധിക്കപ്പെടുന്ന ഉപഭോക്താക്കള്‍ 

ബാങ്കിങ്ങ് രം ഗത്ത് നിക്ഷേപമിറക്കുന്ന സ്വകാര്യ സം രം ഭകര്‍ ക്ക് ലാഭം കിട്ടുന്നുവെന്നുറപ്പുവരുത്താന്‍ നമ്മുടെ സര്‍ ക്കാര്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്, ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികള്‍ കുറക്കാനെന്നപേരില്‍ പണയസ്വത്തുക്കള്‍ കോടതി നടപടികൂടാതെ വെറും രണ്ടു നോട്ടീസു കൊണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ സം രക്ഷണയോടെ പിടിച്ചെടുക്കാനുള്ള പുതിയനിയമം . ഇവിടെമജിസ്ട്രേറ്റ് കോടതിക്കായാലും വിചാരണയോ തെളിവു നോക്കലോ നടത്താനുള്ള യാതൊരു അധികാരവുമില്ലെന്നുമാത്രമല്ല, ബാങ്കിനുവേണ്ടി സ്വത്ത് പിടിച്ചെടുത്തുകൊടുക്കേണ്ട നിയമബാധ്യതയുമുണ്ട്. സെക്യൂരിറ്റൈസേഷന്‍ അന്റ് റീകണ്‍ സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ ഷ്യല്‍ അസറ്റ് സ് ആന്റ് എന്‍ ഫോര്‍ സ് മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്റ്റ്, 2002 എന്നാണാ കരിനിയമത്തിന്റെ പേര്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലുകളിലും , ഹൈ കോടതിയിലും ഉപഭോക്താവിനു സ്വന്തം ചെലവില്‍ അപ്പീല്‍ നല്‍ കാമെന്നതാണു വ്യവസ്ഥ. അതിനുള്ള പണം കയ്യിലില്ലെങ്കില്‍ പണയം വെച്ചവസ്തു നഷ്ടപ്പെടുകതന്നെ ചെയ്യും . കോടതികളില്‍ തര്‍ ക്കം  നിലവിലുണ്ടെങ്കിലും , ഈ നിയമമുപയോഗിച്ച് പണയവസ്തു പിടിച്ചെടുക്കുന്നതില്‍ തടസമില്ലെന്നു സുപ്രീം കോടതി കൂടി വിധിപറഞ്ഞതോടെ ജനകീയസമരം മാത്രമേ പ്രതിരോധത്തിനു കൂടെയുള്ളൂ എന്ന സ്ഥിതിയിലാണു ജനങ്ങള്‍ . രാജ്യത്ത് വര്‍ ദ്ധിച്ച കര്‍ ഷക ആത്മഹത്യകള്‍ ക്ക് ഒരു പരിധിവരെ കാരണമായത് ഈ കരിനിയമം തന്നെയാണ്.  

കുഴിച്ചുമൂടപ്പെട്ട പി എം ആര്‍ വൈ

തൊഴിലില്ലാത്ത യുവജനങ്ങള്‍ ക്ക് രാജീവ് ഗാന്ധി നല്കിയ പിടിവള്ളിയാണു പി എം ആര്‍ വൈ. ഈ പദ്ധതി വഴി വ്യവസായം തുടങ്ങി വിജയിച്ച പ്രമുഖര്‍ നിരവധിയുണ്ട്. അതിലേറെയുണ്ട് ഓട്ടോറിക്ഷവാങ്ങിയും പെട്ടിക്കടതുടങ്ങിയും മറ്റു ചെറു സം രം ഭങ്ങള്‍ ആരം ഭിച്ചും ജീവിതം നയിക്കുന്ന ആളുകള്‍ . ഒരു സുപ്രഭാതത്തില്‍ പി എം ആര്‍ വൈ പദ്ധതി അവസാനിപ്പിക്കുമ്പോള്‍ പി എം ഇ ജി പി എന്ന പുതിയ പദ്ധതിയിലൂടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ വരുന്നുവെന്നായിരുന്നു സര്‍ ക്കാര്‍ പ്രഖ്യാപനം . പക്ഷേ പെട്ടിക്കടതുടങ്ങാന്‍ വായ്പയ്ക്കുപോയാല്‍  ഈ പദ്ധതിയില്‍ അതു പെടില്ലെന്നുതന്നെയാണു മറുപടികിട്ടുക. ചില്ലറ വ്യാപാരം വാള്‍ മാര്‍ ട്ടിനെപോലെയുള്ളവര്‍ നടത്തിയാല്‍ മതി എന്നുകരുതുന്നതുകൊണ്ടാണോ അത്തരം സ്വയം തൊഴില്‍ പദ്ധതിക്ക് വായ്പ നല്കുന്ന പി എം ആര്‍ വൈ പോലൊരു ജനകീയ പദ്ധതി വേണ്ടെന്നുവെച്ചതെന്ന സം ശയം ബാക്കിനില്‍ ക്കുന്നു.


നമ്മുടെ സര്‍ ക്കാറുകള്‍ നിയമങ്ങളും നയങ്ങളും ഉണ്ടാക്കുന്നത് ആര്‍ ക്കുവേണ്ടിയാണ്? ജനങ്ങള്‍ ക്കു വേണ്ടിയല്ലെന്നുറപ്പ്. അതില്‍ കോണ്‍ ഗ്രസ്സ് എന്നോ കമ്യൂണിസ്റ്റ് എന്നോ ബി ജെ പി എന്നോ വ്യത്യാസം കാണുന്നില്ലെന്നതാണു സത്യം . ടാറ്റയ്ക്കുവേണ്ടി സിങ്കൂരില്‍ കമ്യൂണിസ്റ്റ് സര്‍ ക്കാര്‍ ചെയ്തതും നമ്മള്‍ കണ്ടതല്ലേ. ഇനി ആരോടാണു നമ്മള്‍ സമരം ചെയ്യേണ്ടത്? ഗാന്ധിജിക്ക് എതിര്‍ ക്കാന്‍ ഈസ്റ്റ് ഇന്ത്യാകമ്പനി എന്നൊരു ശത്രു മുന്നിലുണ്ടായിരുന്നു. ഇപ്പോള്‍ ശത്രു പിറകിലാണല്ലോ, ഭീഷ്മപിതാമഹനെ വധിക്കാനെത്തിയ ശികണ്ഢിയുടെ റോളില്‍ നമ്മുടെതന്നെ നേതാക്കള്‍ മുന്നിലും ..

No comments:

Post a Comment